Entertainment

മകളുടെ സ്വത്തുക്കള്‍ പ്രമുഖ നടന്‍ കൈക്കലാക്കാന്‍ മുന്‍ ഭര്‍ത്താവ് ഒത്താശ ചെയ്തു; ശേഖര്‍ കപൂറിനെതിരെ നടി 

മറ്റൊരു വഴിയും മുന്നിലില്ലാത്തതിനാലാണ് കേസ് നല്‍കിയതെന്ന് സുചിത്ര 

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിനെതിരെ കേസ് നല്‍കി മുന്‍ ഭാര്യയും നടിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. മകള്‍ക്ക് അവകാശപ്പെട്ട സ്വത്തുക്കള്‍ വിട്ടുകിട്ടണം എന്ന ആവശ്യം ഉന്നയിച്ചാണ് സുചിത്ര ശേഖറിനെതിരെ കേസ് നല്‍കിയിട്ടുള്ളത്. നടന്‍ കബീര്‍ ബേദിയും കുടുംബവും താമസിക്കുന്ന ഫഌറ്റുമായി ബന്ധപ്പെട്ടാണ് കേസ്. 

കബീര്‍ ബേദി താമസിക്കുന്ന ഫഌറ്റ് തന്റെ മകള്‍ കാവേരിക്ക് അവകാശപ്പെട്ടതാണെന്നാണ് സുചിത്ര അവകാശപ്പെടുന്നത്. ശേഖറിന്റെ ഒത്താശയോടെയാണ് കബീറും ഭാര്യയും ആ ഫഌറ്റില്‍ താമസിക്കുന്നതെന്നും സുചിത്ര ആരോപിച്ചു. മറ്റൊരു വഴിയും മുന്നിലില്ലാത്തതിനാലാണ് കേസ് നല്‍കിയതെന്നും ഭാവിയില്‍ കാവേരിക്ക് ഒരു പ്രശ്‌നമുണ്ടാകരുതെന്നാണ് തന്റെ ആവശ്യമെന്നും സുചിത്ര പറഞ്ഞു.

തന്റെ ഫഌറ്റില്‍ നിന്ന് കബീര്‍ ബേദിയും ഭാര്യയും ഒഴിയുന്നില്ലെന്ന് മുമ്പ് ഒരു അഭിമുഖത്തിലും സുചിത്ര പറഞ്ഞിരുന്നു. എന്നാല്‍ ഫഌറ്റിന് കൃത്യമായ ഒരു വാടക കരാര്‍ ഉണ്ടെന്നാണ് ഇതിന് മറുപടിയായി കബീര്‍ പറഞ്ഞത്. 

1997ല്‍ വിവാഹിതരായ സുചിത്രയും ശേഖറും 2007 സെപ്തംബറിലാണ് വിവാഹമോചിതരായത്. ഇവരുടെ ഏകമകളാണ് കാവേരി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം