Entertainment

മകള്‍ക്കൊപ്പം നടി രേവതിയുടെ കയാക്കിങ്, കുഞ്ഞു മഹിയുമായി തോണിയില്‍ തുഴഞ്ഞത് 40 കിലോമീറ്റര്‍

മകള്‍ മഹിയ്‌ക്കൊപ്പം തോണി തുഴയാന്‍ രേവതി എത്തിയത് ഇങ്ങ് കൊച്ചിയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; തെന്നിന്ത്യന്‍ ആരാധകരുടെ ഇഷ്ടതാരമാണ് നടി രേവതി. നടി, സംവിധായിക എന്നീ നിലകളിലെല്ലാം രേവതി ആരാധകരെ ഞെട്ടിക്കാറുണ്ട്. അതു മാത്രമല്ല മികച്ച കയാക്കിങ് താരവും സെയിലറും കൂടിയാണ് താരം. മകള്‍ മഹിയ്‌ക്കൊപ്പം തോണി തുഴയാന്‍ രേവതി എത്തിയത് ഇങ്ങ് കൊച്ചിയിലാണ്. കേരള മുസിരിസ് പ്രോജക്ടും വാട്ടര്‍ സ്‌പോര്‍ട്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജെല്ലി ഫിഷും ഒരുമിച്ച് സംഘടിപ്പിച്ച് കേരള മുസിരിസ് പാഡിലാണ് ഇരുവരും പങ്കെടുത്തത്.

കൊടുങ്ങല്ലൂര്‍ മുതല്‍ ബോള്‍ഗാട്ടിവരെ 40 കിലോമീറ്റര്‍ ആണ് രേവതിയും സംഘവും കയാക്കിങ് ചെയ്തത്. ഒരുമിച്ച് കൂടുതല്‍ സമയം ചെലവിടാമെന്ന് രേവതി മകള്‍ക്ക് വാക്കു നല്‍കിയിരുന്നു. ഈ വാഗ്ദാനം പാലിക്കാനാണ് രേവതി മകളെയും കൂട്ടി കൊച്ചിയില്‍ എത്തിയത്. മകള്‍ മഹിയാവട്ടെ ആദ്യമായി കയാക്കിങ് ചെയ്യുന്നതിന്റെ ആവേശത്തിലും. മകളെ തോണിയുടെ മുന്നിലിരുത്തിയാണ് രേവതി തുഴഞ്ഞത്.

എല്ലാ വര്‍ഷവും മുസിരിസ് പാഡില്‍ നടത്താറുണ്ട്. ഇത്തവണ കേരളത്തിനകത്തും പുറത്തും നിന്നുമായി 75 പേരാണ് ഇതില്‍ പങ്കെടുത്തത്. മകളുമൊത്തുള്ള കയാക്കിങ് നന്നായി ആസ്വദിച്ചെന്നും ഇവര്‍ സംഘടിപ്പിക്കുന്ന കയാക്കിങ്ങില്‍ തുടര്‍ന്നും പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും രേവതി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും