Entertainment

'മക്കളുടെ മുന്നില്‍ ഇരുന്നുകൊടുക്കരുത്, നമ്മളെ നശിപ്പിച്ച് കളയും'; മകളുടെ മേക്കപ്പില്‍ 'സുന്ദരി'യായി ജയസൂര്യ; വിഡിയോ

കണ്ണെഴുതി പൊട്ടുതൊട്ട് അതി സുന്ദരിയായി നില്‍ക്കുന്ന ജയസൂര്യയെയാണ് ചിത്രത്തില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകരുടെ പ്രിയതാരമാണ് ജയസൂര്യ. അതിനൊപ്പം ഒരു ഫാമിലി മാന്‍ കൂടിയാണ്. സിനിമ തിരക്കുകള്‍ക്കിടയിലും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. മാത്രമല്ല മക്കള്‍ക്കൊപ്പമുള്ള രസകരമായ വീഡിയോസും ഫോട്ടോസും താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മനോഹരമായ മേക്കപ്പ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കണ്ണെഴുതി പൊട്ടുതൊട്ട് അതി സുന്ദരിയായി നില്‍ക്കുന്ന ജയസൂര്യയെയാണ് ചിത്രത്തില്‍ കാണുന്നത്. ജയസൂര്യയുടെ മകള്‍ വേദയാണ് താരത്തെ സുന്ദരിയാക്കിയിരിക്കുന്നത്. 

മക്കളുടെ മുന്നില്‍ മേക്കപ്പ് ചെയ്യാന്‍ ഇരുന്നു കൊടുത്താല്‍ നമ്മളെ നശിപ്പിച്ച്കളയും എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വേദയ്ക്ക് നല്ല കഴിവുണ്ടെന്നും മകളുടെ മേക്കപ്പില്‍ സുന്ദരിയായിട്ടുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. അടുത്ത പടത്തില്‍ മക്കളെകൂടി മേക്കപ്പ് ചെയ്യാന്‍ വിളിക്കണം എന്നാണ് ഒരാള്‍ പറയുന്നത്. 

മേക്കപ്പ് ആരംഭിക്കുന്നതിന് മുന്‍പുള്ള ഒരു വീഡിയോയും താരം പങ്കുവെച്ചിരുന്നു. ബ്രഷുകൊണ്ട് മുഖത്ത് ക്രീം തേക്കുന്നതാണ് വിഡിയോ. ഇതെന്താ മുഖത്ത് തേക്കുന്നത് എന്ന് ജയസൂര്യ ചോദിക്കുമ്പോള്‍ ഫേയ്‌സ്പാക്കാണെന്നും ഇതിട്ടാല്‍ വെളുക്കുമെന്നുമാണ് വേദയുടെ മറുപടി. അത് കേട്ട് നിന്റെ അമ്മയോടൊപ്പം ഷോപ്പിങ്ങിന് പോയാലും ഞാന്‍ വെളുക്കാറുണ്ട് എന്നാണ് ജയസൂര്യ പറഞ്ഞത്. ഒരു ചെറിയ കുടുംബ കലഹത്തിന് തൊട്ടുമുന്‍പുള്ള ചെറിയ വീഡിയോ എന്നാണ് ആരാധകര്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT