Entertainment

മക്കള്‍ അമ്മയ്ക്കാപ്പം, 21വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് അര്‍ജ്ജുന്‍ രാംപാലും മെഹറും 

മക്കളായ മഹീകയും മൈറയും അമ്മയ്‌ക്കൊപ്പം പോകും

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ അര്‍ജ്ജുന്‍ രാംപാലും മുന്‍ മിസ് ഇന്ത്യ മെഹര്‍ ജെല്ലിയയും വിവാഹമോചിതരായി. ഈ വര്‍ഷം മെയ് മാസത്തില്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ച ഇരുവരും ഇന്നലെ നിയമപ്രകാരം വിവാഹമോചിതരായി. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ജഡ്ജി ഷൈലജ സാവന്താണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. കോടതി ഉത്തരവ് പ്രകാരം മക്കളായ മഹീകയും മൈറയും അമ്മയ്‌ക്കൊപ്പം പോകും. 

20വര്‍ഷത്തെ മനോഹരമായ യാത്ര അവസാനിപ്പിച്ച് രണ്ട് വഴികളിലൂടെ സഞ്ചരിക്കാന്‍ സമയമായെന്ന് പറഞ്ഞാണ് ഇരുവരും വേര്‍പിരിയര്‍ പ്രഖ്യാപിച്ചത്. ബന്ധം അവസാനിപ്പിക്കുകയാണെങ്കിലും സുഹൃത്തുക്കളായി തുടരുമെന്നാണ് ഇരുവരും പറഞ്ഞത്. 

മെഹറുമായി വേര്‍പിരിഞ്ഞ അര്‍ജ്ജുനും കാമുകി മോഡലും നടിയുമായ ഗബ്രിയേല ഡെമെട്രിയാഡെസിനും ജൂലൈ 18ന് ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT