Entertainment

മഞ്ജിമ തമിഴില്‍ തിരക്കിലാണ്.....

ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ഇപ്പടി വെല്ലും എന്ന ചിത്രത്തില്‍ മഞ്ജിമയാണ് നായിക.

സമകാലിക മലയാളം ഡെസ്ക്

നിവിന്‍ പോളി ചിത്രം ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് ബാലതാരമായി മലയാളികള്‍ ശീലിച്ച മഞ്ജിമ നായികയാകുന്നത്. മഞ്ജിമയുടെ ആദ്യ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കൈനിറയെ ചിത്രങ്ങളുമായി മഞ്ജിമയ്ക്ക് തമിഴില്‍ തിരക്കേറുകയാണ്. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ഇപ്പടി വെല്ലും എന്ന ചിത്രത്തില്‍ മഞ്ജിമയാണ് നായിക. റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ആക്ക്ഷനും പ്രണയവും ഒത്തിണക്കിയ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ഗൗരവ് നാരായണനാണ്. രാധിക ശരത്കുമാര്‍, സൂരി, ഡാനിയല്‍ ബാലാജി. ആര്‍കെ സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നവംബറില്‍ ചിത്രം തിയറ്ററിലെത്തും.

ക്യാമറാമാന്‍ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ മോഹന്‍. ഗൗതം മേനോന്‍ ചിത്രം അച്ചം യെന്‍പത് മടമൈയെടാ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജിമയുടെ തമിഴ് അരങ്ങേറ്റം. ഇതേ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലൂടെ തെലുങ്കിലും അരങ്ങേറി. പിന്നീട് തമിഴിലാണ് മഞ്ജിമ ശ്രദ്ധ കേന്ദ്രീകരിച്ചത്. വിക്രം പ്രഭു നായകനായ ക്ഷത്രീയനാണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

ഇപ്പടി വെല്ലും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നടത്തിയത് ഭ്രൂണഹത്യ'; രാജ്യത്തെ വനിതകളോട് മാപ്പു ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി

ആർഎസ്എസ് പ്രവർത്തകൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; മൂന്ന് സിപിഎം പ്രവർത്തകർക്ക് തടവ്

അക്ഷയ തൃതീയ: ചുറ്റുവിളക്കും മേളവും തായമ്പകയും; ആഘോഷമാക്കാന്‍ ഗുരുവായൂരും, നാളെ സ്വര്‍ണ ലോക്കറ്റ് വാങ്ങാം

റണ്‍സ് 'അഭിഷേകം'; തല്ലി തകര്‍ത്ത് അഭിഷേകും ക്ലാസെനും; ഒടുവില്‍ പിടിച്ചു കെട്ടി ചെന്നൈ; വിജയലക്ഷ്യം 195 റണ്‍സ്

യുഎഇയിൽ നേരിട്ടുള്ള പഠനം തുടങ്ങുന്ന ഏപ്രിൽ 20 മുതൽ സ്കൂൾ ബസ് സർവീസുകൾ ആരംഭിക്കും

SCROLL FOR NEXT