Entertainment

മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അത്ഭുതമാണ്: അജു വര്‍ഗ്ഗീസ് 

'മമ്മൂക്കയ്‌ക്കൊപ്പം മധുരരാജയില്‍ ഒരു സീന്‍ ചെയ്തു, ഇപ്പോള്‍ ലാല്‍ സാറിനൊപ്പം ഇട്ടിമാണിയിലും, എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല'

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍താരങ്ങളോടുള്ള ആരാധന എപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള നടനാണ് അജു വര്‍ഗ്ഗീസ്. മോഹന്‍ലാലും മമ്മൂട്ടിയും ഒത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമ്പോള്‍ ഒരു നടന്‍ എന്നതിനേക്കാള്‍ ഒരു ഫാന്‍ ബോയ് ആയാണ് അജു സ്വയം പരിചയപ്പെടുത്തുന്നതും. മധുരരാജയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അജു ഇട്ടിമാണി: മേഡ് ഇന്‍ ചൈന എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പവും ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരിനൊപ്പവും സ്‌ക്രീനിലെത്തുന്നു. 

"മമ്മൂക്കയ്‌ക്കൊപ്പം മധുരരാജയില്‍ ഒരു സീന്‍ ചെയ്തു, ഇപ്പോള്‍ ലാല്‍ സാറിനൊപ്പം ഇട്ടിമാണിയിലും, എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല. അവര്‍ അഭിനയിക്കുന്നത് കാണുമ്പോഴാണ് എനിക്ക് ഇനിയും എത്രയേറെ ദൂരം താണ്ടാനുണ്ടെന്ന് മനസ്സിലാകുന്നത്. റീടേക്ക് വേണമെന്ന് തോന്നുമ്പോള്‍ അത് ചോദിക്കാന്‍ പോലും എനിക്ക് ബൂദ്ധിമുട്ടാണ് പക്ഷെ അവര്‍ക്ക് അതിലൊന്നും ഒരു കുഴപ്പവുമില്ല. ഇതൊക്കെ വളരെ മികച്ച അനുഭവങ്ങളാണ്", അജു പറഞ്ഞു.

സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയറാമും സൗബിനും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്. അജുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. 'മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല, അത്ഭുതമാണ്. ഭയങ്കര ഹ്യൂമര്‍ സെന്‍സുള്ള നടിയാണ്. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും വളരെയധികം പോസിറ്റിവിറ്റിയാണ് ചേച്ചിക്ക്', ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അജു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !