Entertainment

മഞ്ജു വാര്യരുടെ പരാതിയിൽ തെളിവെടുപ്പിനെത്താതെ ശ്രീകുമാർ; നേട്ടീസ് നൽകിയിട്ടും ഹാജരായില്ല

ശ്രീകുമാറിന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും പൊലീസ് റെയിഡ് നടത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍  തെളിവെടുപ്പിന് ഹാജരായില്ല. ഞായറാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും ശ്രീകുമാര്‍ എത്തിയില്ല. കഴിഞ്ഞ ദിവസം ശ്രീകുമാറിന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും പൊലീസ് റെയിഡ് നടത്തിയിരുന്നു. അന്ന് സ്ഥലത്തില്ലാതിരുന്നതിനാലാണ് ശ്രീകുമാറിനോട് ഞായറാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

അസിസ്റ്റന്റ് കമ്മീഷണര്‍ സി ഡി ശ്രീനിവാസന്റെ നേതൃത്വത്തില്‍ തൃശൂര്‍ ക്രൈം ബ്രാഞ്ച് പൊലീസാണ് കേസന്വേഷിക്കുന്നത്. ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിക്ക് നേരിട്ടെത്തി മഞ്ജു പരാതി നല്‍കുകയായിരുന്നു. ശ്രീകുമാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു പരാതി നല്‍കിയത്. ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. 

ഭീഷണിപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള തെളിവുകള്‍ മഞ്ജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ മൂന്ന് വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, നടിയെ ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം