Entertainment

മഞ്ജു വാര്യര്‍ മലയാളത്തിന്റെ അഭിനയ സരസ്വതിയെന്ന് തമിഴകം; ധനുഷ്-മഞ്ജു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്: വീഡിയോ കാണാം  

ആരാധകര്‍ അക്ഷമയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

മിഴ്- മലയാളി സിനിമാ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകാണ് തമിഴ് ചിത്രം അസുരന്റെ റിലീസിന് വേണ്ടി. ധനുഷ്- വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് ധനുഷിന്റെ നായികയായെത്തുന്നത്. പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ അക്ഷമയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

'മലയാളത്തിന്റെ അഭിനയ സരസ്വതി' എന്നു മലയാളത്തില്‍ തന്നെ അഭിസംബോധന ചെയ്തുകൊണ്ടാണ് മഞ്ജു വാരിയരെ അണിയറക്കാര്‍ വേദിയിലേക്ക് ക്ഷണിച്ചത്. ഏറെ സന്തോഷത്തോടെ തന്നെ മഞ്ജു ഇതിനോട് പ്രതികരിക്കുകയും ചെയ്തു. 'ഈ ചിത്രം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. കാരണം ഇതെന്റെ ആദ്യ തമിഴ് ചിത്രമാണ്. ഇതുവരെ മലയാളത്തില്‍ മാത്രമാണ് ഞാന്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. തമിഴില്‍ ഇത്ര ശക്തമായ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. എല്ലാവര്‍ക്കും നന്ദി. ആര്‍ക്ക് ആദ്യം നന്ദി പറയണമെന്ന് അറിയില്ല'- മഞ്ജു പറഞ്ഞു.

'ധനുഷ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട സഹതാരം കൂടി ആയിരിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ്. മലയാളത്തിലെ പോലൊരു അന്തരീക്ഷം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ സെറ്റിലും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞത്. യൂണിറ്റിലുള്ള എല്ലാവരും വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. അവരൊക്കെ എന്റെ മുന്‍പില്‍ ഇരിക്കുന്നുണ്ട്. എല്ലാവരെയും ഞാന്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു.'- മഞ്ജു കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT