Entertainment

മഞ്ജുവിന്റെ നായകനാവാന്‍ ഇല്ല; പ്രതി പൂവന്‍കോഴിയില്‍ നിന്ന് ജോജു പിന്‍മാറി; പകരം റോഷന്‍ ആന്‍ഡ്രൂസ് നായകനാവുമെന്ന് റിപ്പോര്‍ട്ട്

ചിത്രത്തില്‍ നിന്ന് ജോജു പിന്‍മാറിയതോടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ നായകനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പ്രതി പൂവന്‍കോഴിയില്‍ നിന്ന് നടന്‍ ജോജു ജോര്‍ജ് പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവിന്റെ നായകനായി ജോജു എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. ചിത്രത്തില്‍ നിന്ന് ജോജു പിന്‍മാറിയതോടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ നായകനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ചയായ നോവലായ പ്രതി പൂവന്‍ കോഴിയാണ് സിനിമയാകുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ഉണ്ണി.ആര്‍. തന്നെയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. ചിത്രീകരണം ഞായറാഴ്ച്ച ആരംഭിക്കും. 

സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ തിരിച്ചു വരവ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യു എന്ന ചിത്രത്തിലൂടെയായിരുന്നു. അതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രതി പൂവന്‍കോഴിയ്ക്കുണ്ട്. നിവിന്‍ പോളിയെ നായകനാക്കിയുള്ള ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷമുള്ള റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT