Entertainment

മഞ്ജുവിന്റെ വേഷത്തിൽ സുഹാസിനിയോ വിജയശാന്തിയോ? ലൂസിഫർ തെലുങ്കിലെത്തുമ്പോൾ

പ്രിയദർശിനി രാംദാസായി എത്തുന്നതാര്? എന്ന ചോദ്യമാണ് സിനിമാപ്രേമികൾക്കുള്ളത്

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ, മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, ടൊവിനോ തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ലൂസിഫർ. ചിരഞ്ജീവിയെ നായകനാക്കി ചിത്രം തെലുങ്കിൽ റിമേക്ക് ചെയ്യാനൊരുങ്ങുമ്പോൾ സിനിമയിലെ നിർണ്ണായക കഥാപാത്രമായ പ്രിയദർശിനി രാംദാസായി എത്തുന്നതാര് എന്ന ചോദ്യമാണ് സിനിമാപ്രേമികൾക്കുള്ളത്.

മലയാളത്തിൽ മഞ്ജു വാര്യർ അഭിനയിച്ച ഈ കഥാപാത്രം തെലുങ്കിൽ സുഹാസിനി ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. നടി വിജയശാന്തിയുടെയും പേരും ഈ വേഷത്തിലേക്കായി പറഞ്ഞുകേൾക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ സിനിമയുടെ അണിയറപ്രവർത്തകരാരും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

സാഹോയുടെ സംവിധായകൻ സുജീത് ആണ്  ലൂസിഫർ തെലുങ്കിൽ സംവിധാനം ചെയ്യുന്നത്. കോനിഡെലാ പ്രൊഡക്‌ഷൻ കമ്പനിയുടെ ബാനറിൽ രാം ചരൺ ചിത്രം നിർമ്മിക്കും. റാണ ദഗുബാട്ടി സിനിമയിൽ അതിഥി വേഷത്തിൽ എത്തുമെന്നും ചില റിപ്പോർട്ടുകളിലുണ്ട്. ഈ വർഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT