Entertainment

‌മണി ഹേസ്റ്റിലെ 'ബെല്ലാ ചൗ' വീണയിൽ വായിച്ച് മഞ്ജു; വൈറലായി വിഡിയോ 

യൂട്യൂബില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഗാനമാണ് ബെല്ലാ ചൗ

Author : സമകാലിക മലയാളം ഡെസ്ക്

ന്റര്‍നെറ്റില്‍ തരംഗമാകുന്ന 'ബെല്ലാ ചൗ' വീണയിൽ വായിച്ച് നടി മഞ്ജു വാര്യർ. നെറ്റ് ഫിക്ല്സിലെ ട്രെൻഡിങ് സീരിസുകളിലൊന്നായ മണി ഹേസ്റ്റ് (ലാ കാസ ഡെ പാപ്പല്‍) ഈ ​ഗാനം ഏറെ ഹിറ്റാണ്. ഇപ്പോഴിതാ മഞ്ജുവിന്റെ വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

യൂട്യൂബില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഗാനമാണ് ബെല്ലാ ചൗ. ഈ ഇറ്റാലിയന്‍ ഗാനം 19-ാം നൂറ്റാണ്ടിൽ ശ്രദ്ധേയമായ നാടോടി ഗാനമാണ്. ബെല്ലാ ചൗ എന്നാൽ ഗുഡ് ബൈ ബ്യൂട്ടിഫുള്‍ എന്നാണ് ഇംഗ്ലീഷിൽ അർത്ഥം. ഭൂവുടമകള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇറ്റലിയിലെ വയലുകളില്‍ പണിയെടുത്തിരുന്ന തൊഴിലാളി സ്ത്രീകള്‍ ഈ പാട്ട് പാടിയിരുന്നത്. 

മഞ്ജു തന്റെ ഇൻസ്റ്റ​​ഗ്രാം പേജിൽ പങ്കുവച്ച വിഡിയോ മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്. ഭാവന, നീരജ് മാധവ്, അനുമോൾ, അനുശ്രി തുടങ്ങിയ താരങ്ങളടക്കം കമന്റുകൾ കുറിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT