Entertainment

മണിരത്നത്തിന്റെ സ്വപ്ന ചിത്രത്തിൽ നിന്ന് അമല പോളിനെ ഒഴിവാക്കി

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡചിത്രം ‘പൊന്നിയിന്‍ സെല്‍വ‍’നിൽ നിന്നും അമല പോളിനെ ഒഴിവാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡചിത്രം ‘പൊന്നിയിന്‍ സെല്‍വ‍’നിൽ നിന്നും അമല പോളിനെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ച് കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. 

 വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അത്തരം ഒരു വലിയ ചിത്രത്തിൽ നിന്നാണ് അമലയെ ഒഴിവാക്കിയത്. ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഇതിന് മുൻപ് വിജയ് സേതുപതി നായകനായ ചിത്രത്തിൽ നിന്നും അമല പോളിനെ നീക്കിയിരുന്നു. 

 പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ‘പൊന്നിയിന്‍ സെല്‍വന്റെ‍’ ഷൂട്ടിംഗ് ഡിസംബര്‍ 16 ന് തായ്‌ലാന്ഡില്‍ ആരംഭിക്കും. 100 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളിലായിരിക്കും ചിത്രീകരണം. മണിരത്നത്തിന്റെ സ്വപ്നചിത്രമാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം