Entertainment

മതിയെടാ ഈ ഷോ, മസില്‍ കണ്ട് മടുത്തു: അധിക്ഷേപിച്ചയാളുടെ വായടപ്പിച്ച് ഉണ്ണി മുകുന്ദന്‍

ചിത്രത്തിന് താഴെ വന്ന ഒരു വിദ്വേഷ കമന്റും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ മസില്‍ മാനാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റെ ലുക്കിനൊപ്പം തന്നെ ആരാധകര്‍ മസിലിനെക്കുറിച്ചും ചര്‍ച്ച ചെയ്യാറുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിന് താഴെ വന്ന ഒരു വിദ്വേഷ കമന്റും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

കൈകളിലെ മസില്‍ ചുരുട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണിത്. ഇതിനു താഴെ ഒരാള്‍ മോശം കമന്റ് ചെയ്തു. 'മതിയെടാ ഈ ഷോ. കുറച്ച് മസില്‍ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ? സിനിമകളില്‍ നിന്റെ മസില്‍ ഷോ കണ്ട് കണ്ട് മടുത്തു' എന്നായിരുന്നു കമന്റ്.

ഈ കമന്റ് എന്തായാലും ഉണ്ണിയെ ചൊടിപ്പിച്ചു. ഉണ്ണി ഇതിന് തക്ക മറുപടിയും നല്‍കി. 'ഞാന്‍ അങ്ങനെ മസില്‍ ഷോ സിനിമയിലോ ഇന്‍സ്റ്റഗ്രാമിലോ കാണിച്ചിട്ടില്ല. പക്ഷേ എന്റെ അടുത്ത സിനിമ 'ചോക്കലേറ്റ്' ആണ്. ഇപ്പോള്‍ തന്നെ പറയുന്നു അതിന് ടിക്കറ്റ് എടുക്കരുത്. നീ ഈഗോ അടിച്ച് മരിച്ചു പോകും. കാരണം ആ സിനിമയില്‍ എനിക്ക് വസ്ത്രം കുറവായിരിക്കും. പറഞ്ഞില്ല കേട്ടില്ല എന്ന് വേണ്ട'. ഇങ്ങനെയായിരുന്നു ഉണ്ണി മറുപടി നല്‍കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി

ബാഗില്‍ സിഗരറ്റുണ്ടോ? എത്ര വരെ ആകാം; ദുബൈ കസ്റ്റംസിന്റെ മുന്നറിയിപ്പ്

ആകാശം ക്യാൻവാസായി എണ്ണായിരം അടി ഉയരത്തിൽ വർണവിസ്മയം തീർത്ത് 4 മലയാളി കലാകാരന്മാർ

'ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞ് വീട്ടില്‍ വന്നാല്‍ എന്ത് പറയും'; ആ സിനിമ കണ്ട് അച്ഛനോട് ചോദിച്ചു: അനിഷ്മ അനില്‍കുമാര്‍