Entertainment

മദ്യലഹരിയില്‍ ഐശ്വര്യയും യാഷികയും ലൈവില്‍, അവസാനം ലിപ് ലോക്കും; വിഡിയോ

ഇരുവരും ഒന്നിച്ചുള്ള പാര്‍ട്ടിക്കിടെയാണ് ലൈവില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്


മിഴ് ബിഗ് ബോസ് സീസണ്‍ 2ലൂടെയാണ് നടി യാഷിക ആനന്ദും ഐശ്വര്യ ദത്തയും ശ്രദ്ധ നേടുന്നത്. പരിപാടിയില്‍ ഇരുവരും ശത്രുക്കളായിരുന്നെങ്കിലും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും സൗഹൃദത്തിന്റെ ആനിവേഴ്‌സറി. ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഫേയ്‌സ്ബുക്ക് ലൈവില്‍ വന്നിരുന്നു. വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ഈ വിഡിയോ.

ഇരുവരും ഒന്നിച്ചുള്ള പാര്‍ട്ടിക്കിടെയാണ് ലൈവില്‍ എത്തിയത്. ആ സമയം ഇരുവരുടേയും കാമുകരും കൂടെയുണ്ടായിരുന്നു. ഗ്ലാമറസ് വേഷങ്ങള്‍ അണിഞ്ഞാണ് ഇരുവരും ലൈവില്‍ എത്തിയത്. തങ്ങളുടെ സൗഹൃദത്തിന്റെ വാര്‍ഷികമാണെന്നും അത് ആഘോഷിക്കുകയാണെന്നും ഇരുവരും വിഡിയോയില്‍ പറയുന്നുണ്ട്. പരസ്പരം വളരെ അധികം സ്‌നേഹിക്കുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കി. ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയില്‍ കാണാം. 

വിഡിയോ വൈറലായതോടെ ഇരുവര്‍ക്കും എതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇരുവരും മദ്യലഹരിയിലാണ് ലൈവില്‍ എത്തിയത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മദ്യപിച്ച് ഇത്തരം വൃത്തികേട് കാണിക്കുന്നത് മോശമാണെന്നാണ് പറയുന്നത്. ഇവരുടെ ഗ്ലാമറസ് വേഷത്തെയും വിമര്‍ശിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പു കാലത്ത് ഉല്ലാസ യാത്ര, തോല്‍ക്കുമ്പോള്‍ നിലവിളി, രാഹുലിന്റെ ശ്രമം ജെന്‍സിയെ പ്രകോപിപ്പിക്കാന്‍; മറുപടിയുമായി ബിജെപി

'മന്ത്രി അപമാനിച്ചതായി കരുതുന്നില്ല'; സജി ചെറിയാനെതിരായ പരാമര്‍ശം തിരുത്തി വേടന്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം, വിസ തട്ടിപ്പ്; യുവതി പിടിയില്‍

എസ്‌ഐആറിനെതിരെ കേരളം സുപ്രീംകോടതിയിലേയ്ക്ക്; നിയമപരമായി എതിര്‍ക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

അയൺ ബോക്സിലെ കറ എങ്ങനെ കളയാം

SCROLL FOR NEXT