Entertainment

'മന്നത്ത്' അമ്മയുടെ റിമോര്‍ട്ട് കൺട്രോളിൽ; വെളിപ്പെടുത്തി ഷാരുഖ് ഖാന്റെ ഭാര്യ 

ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് റിമോര്‍ട്ട് കണ്‍ട്രോളിലൂടെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അമ്മയാണ് എന്നാണ് ഗൗരി പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍താരം ഷാരുഖ് ഖാന്റെ ആരാധകര്‍ക്ക് താരത്തിന്റെ വസതിയായ മന്നത്തിനോട് വല്ലാത്ത ഇഷ്ടമാണ്. താരത്തെ കാണാനായി മന്നത്തിനു മുന്നില്‍ കൂട്ടം കൂടുന്നവരും നിരവധിയാണ്. എന്നാല്‍ മന്നത്തിനെ മനോഹരമാക്കി സൂക്ഷിക്കുന്നതിനുള്ള കയ്യടി താരത്തിന്റെ ഭാര്യ ഗൗരി ഖാന്‍്‌റെ അമ്മ സവിത ച്ഛിബയ്ക്കാണ്. അമ്മയുടെ നിയന്ത്രണത്തിലാണ് വീട് എന്നാണ് ഗൗരി പറയുന്നത്. 

ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് റിമോര്‍ട്ട് കണ്‍ട്രോളിലൂടെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അമ്മയാണ് എന്നാണ് ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരി പറഞ്ഞത്. മന്നത്തിലെ ജോലിക്കാരുമായി ഫോണ്‍ കോളിലൂടെയും വാട്‌സ്ആപ്പിലൂടെയും ബന്ധപ്പെട്ട് ചെയ്യേണ്ടകാര്യങ്ങള്‍ അമ്മ പറഞ്ഞുകൊടുക്കും. ഇതിലൂടെ അമ്മയുടെ സമയം പോകുകയും ജീവനക്കാരെ മികച്ച രീതിയില്‍ ജോലിചെയ്യിക്കാനുമാകുമെന്നും ഗൗരി വ്യക്തമാക്കി. 

ഞാന്‍ ചെയ്യുന്ന പലകാര്യങ്ങളുടേയും നിയന്ത്രണം ഡല്‍ഹിയില്‍ ഇരിക്കുന്ന അമ്മയ്ക്കാണ്. വാടസ്ആപ്പിലൂടെ ജീവനക്കാര്‍ അമ്മയ്ക്ക് ചിത്രങ്ങള്‍ അയച്ചു നല്‍കും. ഈസ്ഥലം വൃത്തികേടാണ്, ഇവിടം മുഴുവന്‍ വൃത്തിയാക്കാക്കാനുണ്ട്, ഇവിടെ സാനിറ്റൈസ് ചെയ്യണം എന്നൊക്കെ അമ്മ നിര്‍ദേശം നല്‍കും. ഞാന്‍ അമ്മയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. മെസേജുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും അമ്മ എന്റെ വീട് കണ്‍ട്രോള്‍ ചെയ്യുകയാണ്. വളരെ അധികം എന്നെ സഹായിക്കുന്നുണ്ട് അമ്മ- ഗൗരി പറഞ്ഞു. ഇന്റീരിയര്‍ ഡിസൈനര്‍ ആണ് ഗൗരി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT