Entertainment

മന്‍മോഹനേയും സോണിയ ഗാന്ധിയേയും പരിഹസിച്ച് മോദി; പുതിയ ട്രെയ്‌ലര്‍ പുറത്ത്

സോണിയാ ഗാന്ധി, മന്‍മോഹന്‍സിങ്, അമിത് ഷാ, അംബാനി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പിഎം നരേന്ദ്ര മോദിയിലെ പുതിയ ട്രെയ്‌ലര്‍ പുറത്ത്. കോണ്‍ഗ്രസിനേയും ഗാന്ധി കുടുംബത്തേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും പരിഹസിക്കുന്നതാണ് ട്രെയ്‌ലര്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് അടുത്ത ദിവസമാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

വിവേക് ഒബ്രോയാണ് ചിത്രത്തില്‍ മോദിയായി എത്തുന്നത്. സാധാരണ ചായയടിക്കാരന്‍ എങ്ങനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന സംഭാഷണങ്ങള്‍ അടങ്ങിയതാണ് ട്രെയ്‌ലര്‍. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴുള്ള രാഷ്ട്രീയ അവസ്ഥയെ ചിത്രത്തില്‍ പരിഹസിക്കുകയും കോണ്‍ഗ്രസ് പാര്‍ട്ടിയെ ട്രോളുകളും ചെയ്യുന്നുണ്ട്. 

സോണിയാ ഗാന്ധി, മന്‍മോഹന്‍സിങ്, അമിത് ഷാ, അംബാനി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മനോജ് ജോഷിയാണ് ചിത്രത്തില്‍ അമിത്ഷായുടെ റോളില്‍ എത്തുന്നത്. ഒമുങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോദിയുടെ ചെറുപ്പകാലം മുതല്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതുവരെയുള്ള വിഷയങ്ങളാണ് സിനിമയില്‍ പറയുന്നത്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം