Entertainment

'മമ്മൂക്ക തകര്‍ത്തു, അടിപൊളി'; ഷൈലോക്ക് കണ്ട് അനു സിത്താര,  വിഡിയോ 

എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന അടിപൊളി സിനിമയാണ് ഷൈലോക്കെന്നും അനു സിതാര

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഷൈലോക്കിനെ പ്രശംസിച്ച് നടി അനു സിത്താര. ഫാൻസിനായുള്ള ചിത്രത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു അനു. അടിപൊളിയാണെന്നും 'ടോട്ടലി നല്ല സിനിമ'യാണെന്നുമായിരുന്നു താരത്തിന്റെ വാക്കുകൾ.

എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന അടിപൊളി സിനിമയാണ് ഷൈലോക്കെന്നും മമ്മൂക്ക തകർത്തെന്നും അനു സിതാര പറഞ്ഞു. റിലീസ് ദിനത്തിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. മമ്മൂട്ടിയുടെ കിടിലൻ പ്രകടനമാണെന്നും മാസ് പടമാണെന്നും ഒക്കെയാണ് ചിത്രം കണ്ടിറങ്ങുന്നവർ പ്രതികരിക്കുന്നത്. 

രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. അനീഷ് ഹമീദും ബിപിന്‍ മോഹനും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രണദീവാണ്. മലയാളത്തിന് പുറമേ തമിഴിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി

മാക്കൂട്ടം ചുരം പാതയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപ്പെടുത്തി