Entertainment

മമ്മൂക്കയുടെ പുതിയ വീട്ടിൽ പൃഥ്വിയും ഫഹദും; വൈറലായി ചിത്രങ്ങൾ

വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിലുള്ള പുതിയ വീട്ടിലേക്ക് അടുത്തിടെയാണ് താരകുടുംബം മാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ പുതിയ വീട് സോഷ്യൽ മീഡിയയിൽ വൈറലായത് അടുത്തിടെയാണ്. ഇപ്പോൾ പുതിയ വീട്ടിൽ വന്ന അതിഥികളുടെ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്. നടന്മാരായ പൃഥ്വിരാജും ഫഹദ് ഫാസിലുമാണ് മമ്മൂട്ടിയുടെ പുതിയ വീട്ടിൽ എത്തിയത്. മമ്മൂട്ടിയുടേയും പൃഥ്വിരാജിന്റേയും ഫാൻ പേജിലാണ് ചിത്രങ്ങൾ വന്നിരിക്കുന്നത്. 

ചെറിയ കുറ്റിത്താടിയ‌ുമായി ഇപ്പോഴത്തെ ലുക്കിലാണ് പൃഥ്വിരാജ്. എന്നാൽ താരങ്ങളുടെ ​ഗൃഹസന്ദർശനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇരുവരും എന്നാണ് മമ്മൂട്ടിയുടെ വീട്ടിൽ എത്തിയതെന്നതും ഒരുമിച്ചാണോ എത്തിയതെന്നതും വ്യക്തമല്ല. പുതിയ സിനിമയുടെ ചർച്ചകൾക്കാണോ ഇരുവരും എത്തിയതെന്നും ആരാധകർ സംശയിക്കുന്നുണ്ട്. 

വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിലുള്ള പുതിയ വീട്ടിലേക്ക് അടുത്തിടെയാണ് താരകുടുംബം മാറിയത്. മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനുമൊപ്പം ദുൽഖർ സൽമാനും ഭാര്യ അമാനും മകൾ മറിയയും ഇവിടെയുണ്ട്. ദുൽഖറുമായി പൃഥ്വിരാജിന് അടുത്ത ബന്ധമാണുള്ളത്. ലോക്ക്ഡൗണിൽ ജോർദാനിൽ കുടുങ്ങിയതിന് ശേഷമാണ് ഇരുവരും അടുക്കുന്നത്. പൃഥ്വിവിന്റെ പുതിയ മേക്കോവറിന് കാരണമായത് ദുൽഖറായിരുന്നു. കൂടാതെ ദുൽഖർ സൽമാന്റെ ഭാര്യ അമാലിന്റെ അടുത്ത സുഹൃത്താണ് നസ്രിയ. ഫഹദ് ഫാസിലും നസ്രിയയുമായി അടുത്ത ബന്ധമാണ് മമ്മൂട്ടിക്കും കുടുംബത്തിനുമുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!