Entertainment

'മമ്മൂക്കയോടും ലാലേട്ടനോടും സംസാരിക്കുന്ന പോലെ അനിലേട്ടന്‍ എന്നോടും സംസാരിക്കും'; അനില്‍ രാധാകൃഷ്ണന്‍ മേനോനെ പുകഴ്ത്തി ബിനീഷ് ബാസ്റ്റിന്‍; വിഡിയോ

വിവാദം ചൂടുപിടിച്ചിരിക്കേ ഇരുവരും ഒന്നിച്ചുള്ള പഴയ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ചതിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബിനീഷിന് പിന്തുണയുമായി സിനിമ മേഖലയില്‍ നിന്ന് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തുകയാണ്. വിവാദം ചൂടുപിടിച്ചിരിക്കേ ഇരുവരും ഒന്നിച്ചുള്ള പഴയ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അനിലിനെ പുകഴ്ത്തുന്ന ബിനീഷ് ബാസ്റ്റിനെയാണ് വിഡിയോയില്‍ കാണുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് അനിലേട്ടന്‍ എന്നും സൂപ്പര്‍താരങ്ങളോട് സംസാരിക്കുന്നത് പോലെയാണ് അദ്ദേഹം തന്നോട് സംസാരിക്കുന്നത് എന്നുമാണ് വിഡിയോയില്‍ ബിനീഷ് പറയുന്നത്. 

''എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് അനിലേട്ടന്‍. ഞാന്‍ ഒരുപാട് സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും എന്നെ കണ്ടാല്‍ സംസാരിക്കാറില്ല. എന്നാല്‍ അനിലേട്ടന്‍ അങ്ങനെയല്ല. മമ്മൂക്ക ഉണ്ടെങ്കിലും ലാലേട്ടന്‍ ഉണ്ടെങ്കിലും അവരോട് സംസാരിക്കുന്ന പോലെയാണ് അനിലേട്ടന്‍ എന്നോട് സംസാരിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളാണ് അനിലേട്ടന്‍. പുകഴത്തി പറയുന്നതല്ല, എനിക്ക് അദ്ദേഹം ചാന്‍സ് തന്നില്ലെങ്കിലും പ്രശ്‌നമില്ല'' ബിനീഷ് ബാസ്റ്റിന്‍ പറയുന്നു. 

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേ പരിപാടിക്കിടയിലായിരുന്നു സംഭവം. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ചു നടന്ന ബിനീഷിനൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്നാണ് അനില്‍ പറഞ്ഞത്. സംവിധായകന്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ വേദിയിലേക്ക് കയറിച്ചെന്ന ബിനീഷ് നിലത്തിരുന്നാണ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ ബിനീഷിനെ പിന്തുണച്ചും അനിലിനെ വിമര്‍ശിച്ചും പ്രമുഖരടക്കം ധാരാളം പേര്‍ രംഗത്തെത്തി. 

അതിനിടെ ബിനീഷിനെ അധിക്ഷേപിക്കുന്ന തരത്തില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി അനില്‍ രാധാകൃഷ്ണന്‍ മേനോനും എത്തി. ബിനീഷ് ആയതുകൊണ്ടല്ല, പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് സംവിധായകന്റെ വാദം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം