Entertainment

'16ാം വയസില്‍ തീരുമാനിച്ചതാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുമെന്ന്‌'; പേരന്‍പിന്റെ സംവിധായകന്‍ പറയുന്നു

'മമ്മൂട്ടി നോ പറഞ്ഞിരുന്നെങ്കില്‍ പേരന്‍പ് എന്ന ചിത്രം തന്നെയുണ്ടാവില്ലായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി പ്രധാനകഥാപാത്രമായെത്തിയ പേരന്‍പ് റിലീസിന് ഒരുങ്ങുകയാണ്. ഇതിനോടകം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയവും വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ വാനോളം പുകഴ്ത്തിക്കൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ റാം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടി നോ പറഞ്ഞിരുന്നെങ്കില്‍ പേരന്‍പ് എന്ന ചിത്രം തന്നെയുണ്ടാവില്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. 

'നടി പത്മപ്രിയ എന്റെ അടുത്ത സുഹൃത്താണ്. അവര്‍ വഴിയാണ് മമ്മൂട്ടിയെ കാണാന്‍ അവസരം ലഭിക്കുന്നത്. പാലക്കാട് ഷൂട്ടിങ് ലൊക്കേഷനില്‍ പോയാണ് മമ്മൂട്ടിയെ കാണുന്നത്. സിനിമയെക്കുറിച്ച് പറഞ്ഞ് കേള്‍പ്പിച്ചതും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. അതെനിക്ക് ശരിക്കും അതിശയമായിരുന്നു. കാരണം ഞാന്‍ സിനിമയുടെ ഐഡിയ ആണ് പറഞ്ഞത്. തിരക്കഥ എഴുതിയിട്ടില്ലെന്നും മമ്മൂക്കയ്ക്ക് ഐഡിയ ഇഷ്ടപ്പെടുകയാണെങ്കില്‍ തിരക്കഥ എഴുതാമെന്നുമാണ് പറഞ്ഞത്. പക്ഷേ അദ്ദേഹം സ്‌ക്രിപ്റ്റില്ലാതെ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. മമ്മൂട്ടി നോ പറഞ്ഞിരുന്നുവങ്കില്‍ ചിലപ്പോള്‍ ഈ സിനിമയേ ഉണ്ടാവുമായിരുന്നില്ല.' റാം പറഞ്ഞു.

16ാം വയസിലാണ് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന മോഹം റാമിനുണ്ടാകുന്നത്. മമ്മൂട്ടി നായകനായെത്തിയ സുകൃതം കണ്ടിട്ടാണത്. സിനിമ കണ്ട് തിരിച്ചു ബസില്‍ പോകാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് കിലോമീറ്ററുകളോളം നടന്നു. അന്ന് ഒരുപാട് സിനിമയെക്കുറിച്ച് ചിന്തിച്ചു. അപ്പോഴാണ് സംവിധായകനായാല്‍ മമ്മൂട്ടിയെ വച്ചൊരു സിനിമ ചെയ്യുമെന്ന് ആലോചിച്ചത്. ടീനേജ് കാലത്തെ മോഹമായിരുന്നു അതെങ്കിലും പിന്നീട് സംവിധായകനായപ്പോള്‍ അത് താന്‍ ഉറപ്പിക്കുകയായിരുന്നെന്നും റാം വ്യക്തമാക്കി. 

നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട പേരന്‍പിന് മികച്ച അഭിപ്രായമാണ്. ടാക്‌സി െ്രെഡവറും സ്‌നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT