Entertainment

'മര്യാദക്ക് പെരുമാറണം', ക്ഷേത്രത്തില്‍ വെച്ച് ആരാധകനോട് ദേഷ്യപ്പെട്ട് സാമന്ത; വിഡിയോ

സുഹൃത്തുക്കള്‍ക്കൊപ്പമാണ് താരം തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത അക്കിനേനി. അതിനാല്‍ താരം എത്തുന്നിടത്തെല്ലാം ആരാധകര്‍ തടിച്ചുകൂടാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അനുവാദമില്ലാതെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോട് ദേഷ്യപ്പെടുന്ന സാമന്തയുടെ വിഡിയോ ആണ്. ക്ഷേത്ര ദര്‍ശനത്തിനിടെ പിറകെ ഓടി വന്ന് ഫോട്ടോ എടുത്തതാണ് താരത്തെ പ്രകോപിപ്പിച്ചത്. 

സുഹൃത്തുക്കള്‍ക്കൊപ്പമാണ് താരം തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയത്. അതിനിടെ താരത്തെ കണ്ട് തിരിച്ചറിഞ്ഞ ആരാധകന്‍ ഓടിയെത്തുകയായിരുന്നു. പടികള്‍ കയറുന്നതിനിടെ പിന്നാലെ ഓടിവന്നാണ് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. ഇത് കണ്ട് താരം 'നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്'എന്ന് പറയുകയായിരുന്നു. 

പുതിയ തെലുങ്ക് ചത്രം ജാനുവിന്റെ റിലീസിന് പിന്നാലെയാണ് താരം ക്ഷേത്രത്തില്‍ എത്തിയത്. മികച്ച വിജയം നേടിയ തമിഴ് ചിത്രം 96ന്റെ റീമേക്കാണ് ജാനു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും