Entertainment

''മറച്ച് വയ്‌ക്കേണ്ടവ മറച്ച് തന്നെ വയ്ക്കണം''; പരിഭവക്കുറിപ്പ്, വൈറല്‍

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ വ്യത്യസ്ഥമായ ഒരു വേഷം തിയറ്ററില്‍ കണ്ട് അമ്പരക്കുന്ന നിമിഷം നഷ്ടമായെന്നാണ് യുവാവ് കുറിപ്പില്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മാമാങ്കം എന്ന ചിത്രത്തിലെ നടന്‍ മമ്മൂട്ടിയുടെ സ്ത്രീവേഷമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. താരം തന്നെയാണ് ഇത് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്. എന്നാല്‍ ചിത്രം വൈറലായതിന് പിന്നാലെ ഒരു ചലച്ചിത്ര ആരാധകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

മമ്മൂട്ടിയുടെ പുതിയ ലുക്ക് ഇപ്പോള്‍ തന്നെ അണിയറക്കാര്‍ പുറത്തിറക്കി സസ്‌പെന്‍സ് പൊളിച്ചതിലുള്ള നീരസമാണ് കുറിപ്പിലൂടെ പറയുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ വ്യത്യസ്ഥമായ ഒരു വേഷം തിയറ്ററില്‍ കണ്ട് അമ്പരക്കുന്ന നിമിഷം നഷ്ടമായെന്നാണ് യുവാവ് കുറിപ്പില്‍ പറയുന്നത്. ചില കാര്യങ്ങള്‍ പറയാതെ സൂക്ഷിക്കാമായിരുന്നില്ലേ എന്നും കുറിപ്പില്‍ ചോദിക്കുന്നു. ജിഷ്ണു ഗിരിജ ശേഖര്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കുറിപ്പ് പുറത്ത് വന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റ പൂര്‍ണ്ണരൂപം ചുവടെ

മമ്മുക്കയുടെ സ്ത്രീ രൂപത്തിലുള്ള ഒരു ചിത്രം മാമാങ്കം സിനിമയുടെ അണിയറക്കാര്‍ പുറത്തു വിടുകയുണ്ടായി. അത് ചെയ്യേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം.. ചിലതൊക്കെ മുന്‍വിധികളോ പ്രതീക്ഷയോ ഇല്ലാതെ സ്‌ക്രീനില്‍ കാണുമ്പോഴാകും ഭംഗി. അതാകും മികച്ച ആസ്വാദനം. എങ്കില്‍ അവര്‍ പ്രതീക്ഷിച്ച ഹൈപ്പ് കിട്ടിയിട്ടുണ്ട് ഈ ചിത്രത്തിലൂടെ. പക്ഷേ അത് ഞാനടങ്ങുന്ന പ്രേക്ഷകരുടെ ആസ്വാദനത്തെ എത്രമേല്‍ ബാധിക്കുമെന്ന് കണ്ടു തന്നെ അറിയണം. കുറച്ചു കൂടി പക്വത ആകാമായിരുന്നു. ഇതിനൊക്കെ ശങ്കര്‍ എന്ന സംവിധായകനെ കണ്ട് പഠിക്കണം മലയാളികള്‍.. 

അയാളുടെ സിനിമയിലെ സര്‍െ്രെപസുകള്‍ക്ക് അയാള്‍ സ്വീകരിക്കുന്ന രഹസ്യ സ്വഭാവം ഇന്ത്യയിലെ മുഴുവന്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഒരു പാഠ പുസ്തകമാണ്. അന്ന്യനിലെ വില്ലനെയും ശിവാജിയിലെ മൊട്ടബോസ്സിനെയും ഐ യിലെ സുരേഷേട്ടനെയും പ്രേക്ഷകര്‍ പ്രതീക്ഷിക്കാതെ കണ്ട് ഞെട്ടിയ സീനുകളാണ്.  മറയ്ച്ചു വയ്‌ക്കേണ്ടവ മറയ്ച്ചു തന്നെ വയ്ക്കണം. എങ്കിലും ഈ പ്രായത്തിലും അഭിനയത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന മമ്മുക്കക്ക് കയ്യടിച്ചേ മതിയാകു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT