Entertainment

'മറ്റൊരു ഹാട്രിക്ക് ബ്ലോക്ക്ബസ്റ്ററിന്റെ തുടക്കം'; അച്ഛന്റെ ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസുമായി മഹേഷ് ബാബു 

സർക്കാരു വാരി പാട്ട എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവെക്കാൻ തെലുഗു നടൻ മഹേഷ് ബാബു തിരഞ്ഞെടുത്തത് അച്ഛന്റെ ജന്മദിനം. നടൻ കൃഷ്ണയുടെ ജന്മദിനത്തിലാണ് മകൻ വ്യത്യസ്തമായ ഒരു പിറന്നാൾ ആശംസയുമായി എത്തിയത്. സർക്കാരു വാരി പാട്ട എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

'ഇതാ സർക്കാരു വാരി പാട്ടയുടെ ആദ്യ അറിയിപ്പ്. മറ്റൊരു ഹാട്രിക്ക് ബ്ലോക്ക്ബസ്റ്ററിന്റെ തുടക്കം', എന്ന് കുറിച്ചാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 

ഗീത ഗോവിന്ദം എന്ന സിനിമയുടെ സംവിധായകൻ പരശുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കാരു വാരി പാട്ട. കഴുത്തിൽ ഒരു രൂപ നാണയത്തിന്റെ ടാറ്റൂ ചെയ്താണ് മ​ഹേഷ് ബാബുവിന്റെ പോസ്റ്ററിലെ ലുക്ക്. അധികം വിവരങ്ങൾ പുറത്തുവിടാത്ത രീതിയിലാണ് പോസ്റ്റിന്റെ രൂപകല്പന. പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെ  വലിയ പ്രതീക്ഷയിലാണ് മഹേഷ് ബാബു ആരാധകർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT