Entertainment

മലയാള സിനിമയില്‍ 'സൈക്കോ കാലം'; ടൊവിനോയുടെ ഫോറന്‍സിക്: ട്രെയിലര്‍ കാണാം

തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന അഞ്ചാംപാതിരയ്ക്ക് പിന്നാലെ മറ്റൊരു സൈക്കോ ത്രില്ലര്‍ ചിത്രം കൂടി മലയാളത്തില്‍ റിലീസിനെത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന അഞ്ചാംപാതിരയ്ക്ക് പിന്നാലെ മറ്റൊരു സൈക്കോ ത്രില്ലര്‍ ചിത്രം കൂടി മലയാളത്തില്‍ റിലീസിനെത്തുകയാണ്. ടൊവിനോ തോമസ്‌ നായകനായി എത്തുന്ന പുതിയ ചിത്രം ഫോറന്‍സിക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ഒരുക്കുന്ന ചിത്രമാണ് ഫോറന്‍സിക്. ടൊവിനോ ഫോറന്‍സിക് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ചിത്രത്തില്‍ ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, പ്രതാപ് പോത്തന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ടൊവിനോയ്‌ക്കൊപ്പം നിരവധി കുട്ടികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാസ്റ്റിങ് കോള്‍ വഴി തിരഞ്ഞെടുത്ത 17 പുതുമുഖങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT