Entertainment

മഹാനടിയെക്കുറിച്ച് ഏറ്റവും മികച്ച കാര്യങ്ങള്‍ കേള്‍ക്കുന്നു, നന്ദി പറഞ്ഞ് ദുല്‍ഖര്‍  

മികച്ച പ്രതികരണങ്ങള്‍ തന്നെ വികാരഭരിതനാക്കുന്നുവെന്നാണ് ദുല്‍ഖറിന്റെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രം മഹാനടി തീയറ്ററുകളില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രം റിലീസായതോടെ മികച്ച അഭിപ്രായം നേടിതുടങ്ങിയതാണ് താരത്തിന്റെ ഈ സന്തോഷത്തിന് കാരണം. തന്റെ ആദ്യ തെലുങ്ക് ചിത്രം മഹാനടി നേടികൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങള്‍ തന്നെ വികാരഭരിതനാക്കുന്നുവെന്നാണ് ദുല്‍ഖറിന്റെ വാക്കുകള്‍. മഹാനടിയെകുറിച്ച് ഏറ്റവും മികച്ച കാര്യങ്ങളാണ് താന്‍ കേള്‍ക്കുന്നതെന്നും വളരെയധികം നന്ദിയുണ്ടെന്നും താരം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 

ചിത്രത്തിന്റെ നിര്‍മാതാക്കളായ നാഗി സ്വപ്‌നയോടും പ്രിയങ്കയോടും സംവിധായകന്‍ അശ്വിനോടും തന്നെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതിന് ദുല്‍ഖര്‍ നന്ദി പറഞ്ഞു. തന്നോടൊപ്പം അഭിനയിച്ച കീര്‍ത്തി, സമാന്ത, വിജയ് തുടങ്ങിയവരോട് വളരെ സ്‌നേഹമുണ്ടെന്നും ചിത്രീകരണത്തിന്റെ ഓരോ ദിവസങ്ങളും തനിക്ക് പഠനാനുഭവങ്ങള്‍ സമ്മാനിക്കുന്നതായിരുന്നെന്നും ഓരോ ദിനവും മറക്കാനാവാത്തതായിരുന്നെന്നും ദുല്‍ഖര്‍ കുറിച്ചു. 

തെലുങ്ക് സിനിമയിലെ താരറാണിയും ദേശീയ പുരസ്‌കാര ജേതാവുമായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'മഹാനടി'. ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. കീര്‍ത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്. 

സംവിധായകന്‍ രാജമൗലി അടക്കമുള്ളവര്‍ സിനിമയിലെ ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രകടനത്തെ അഭിനന്ദിച്ചിരുന്നു. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ചിത്രത്തിലെ കീര്‍ത്തി സുരേഷിന്റെ അഭിനയമെന്നും ആ അതുല്യപ്രതിഭയെ മടക്കികൊണ്ടുവരാന്‍ കീര്‍ത്തിക്ക് സാധിച്ചുവെന്നും രാജമൗലി ട്വിറ്ററില്‍ കുറിച്ചിരുന്നു. ദുല്‍ഖറിന്റെ പ്രകടം കണ്ട താന്‍ താരത്തിന്റെ ആരാധകനായി മാറിയെന്നാണ് രാജമൗലിയുടെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT