Entertainment

മഹീജയുടെ രാജാവായി റാണ ദ​ഗ്​ഗുബാട്ടി; വിവാഹചിത്രങ്ങൾ വൈറൽ

ശനിയാഴ്ച ഹൈദരാബാദിൽ രാമനായിഡു സ്റ്റുഡിയോസില്‍ വച്ചാണ് വിവാഹചടങ്ങുകൾ നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം റാണ ദ​ഗ്​ഗുബാട്ടി വിവാഹിതനായി. പ്രണയിനി മിഹീക ബജാജിനെയാണ് താരം താലിചാർത്തിയത്. ശനിയാഴ്ച ഹൈദരാബാദിൽ രാമനായിഡു സ്റ്റുഡിയോസില്‍ വച്ചാണ് വിവാഹചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. റാണ- മഹീക വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഹാപ്പിലി എവർ ആഫ്റ്റർ എന്ന അടിക്കുറിപ്പിലാണ് റാണ വിവാഹചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷർവാണിയായിരുന്നു റാണയുടെ വേഷം. ഓഫ് വൈറ്റ് ലെഹങ്കയും സാഫ്രോൺ ദുപ്പട്ടയും അണിഞ്ഞ് അതിസുന്ദരിയായിരുന്നു മഹീജ. തെന്നിന്ത്യൻ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ്നവദമ്പതികൾക്ക് ആശംസയുമായി എത്തുന്നത്.

മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. എല്ലാ അതിഥികൾക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു. റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അകിനേനി, ഭർത്താവും നടനുമായ നാ​ഗ ചെെതന്യ, നടൻ രാം ചരൺ, ഭാര്യ ഉപാസന എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

SCROLL FOR NEXT