Entertainment

മാഗസിനു വേണ്ടി ഷൂട്ട് നടത്തി സുഹാന ഖാന്‍

ഇപ്പോള്‍ താരപുത്രി വീണ്ടും ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരമക്കളില്‍ എപ്പോഴും ഫാഷണബിള്‍ ആയി നില്‍ക്കുന്ന ആളാണ് ഷാരൂഖ് ഖാന്‍ന്റെ പുത്രി സൂസന്ന ഖാന്‍. ഇടയ്ക്കിടെ താരത്തിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ പുറത്തുവരാറുണ്ട്. ഇപ്പോള്‍ താരപുത്രി വീണ്ടും ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ്. 

ബോളിവുഡില്‍ ഇതുവരെ മുഖം കാണിച്ചിട്ടില്ലെങ്കിലും സുഹാന ഖാന്‍ പ്രമുഖ മാഗസിന് വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ ഈ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു അവാര്‍ഡ് ഷോയ്ക്കിടെയാണ് സൂസന്നയുടെ ആവേശഭരിതമായ ഫോട്ടോഷൂട്ടിനെ കുറിച്ച് ഗൗരി വെളിപ്പെടുത്തിയത്.

'സുഹാന ഒരു മാഗസിന് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. മാഗസിന്‍ ഏതാണെന്നൊന്നും ഞാനിപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പക്ഷേ, ഞാന്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ഏറ്റവും ആവേശകരമായ കാര്യം ഇതു തന്നെയാണ്' ഗൗരി ഖാന്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേതാക്കളുടെ 'പാർലമെന്ററി വ്യാമോഹം' തിരുത്താൻ സിപിഎം; തിരുത്തൽ രേഖ കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ വലിയ അഴിച്ചുപണിക്ക് വഴിവെച്ചേക്കും

ഖമേനിയുടെ വിലാപയാത്രയ്ക്ക് തുടക്കം; അന്തിമോപചാരമർപ്പിച്ച് ലക്ഷങ്ങൾ

ഇറങ്ങിപ്പോകുമെന്ന് ബാബുരാജ്, പുറത്ത് കാറ് കിടപ്പുണ്ട് എന്ന് ശ്വേത; ജനറല്‍ ബോഡിയില്‍ നടന്നത് വെളിപ്പെടുത്തി സീനത്ത്

'പച്ചവെള്ളം ചവച്ചു കുടിക്കണം', പഴമക്കാർ പറയുന്നതിന് പിന്നിലെ രഹസ്യം ഇതാണ്

വീട്ടിലിരിക്കുന്ന സ്വര്‍ണം വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം, മികച്ച പലിശ; വരുന്നു പരിഷ്‌കരിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം