Entertainment

'മാത്തനായി മമ്മൂക്ക, അപ്പുവായി ശോഭന, അവരുടെ മായാനദി അടിപൊളിയായിരിക്കും'; ആഗ്രഹം തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

ഐശ്വര്യയുടെ മറ്റൊരു ഹിറ്റായ വരത്തന്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ ജ്യോതികയും സൂര്യയും അഭിനയിച്ച് കാണണമെന്നും താരം കൂട്ടിച്ചേര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

ശ്വര്യ ലക്ഷ്മിയെ ആരാധകര്‍ നെഞ്ചിലേറ്റിയത് ആഷിഖ് അബുവിന്റെ മായാനദിയിലൂടെയാണ്. ഐശ്വര്യയുടെ അപ്പുവിനേയും ടൊവിനോയുടെ മാത്തനേയും ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഈ ചിത്രം ശോഭനയും മമ്മൂട്ടിയും അഭിനയിച്ചാല്‍ എങ്ങനെയുണ്ടാകും. ഐശ്വര്യ ലക്ഷ്മിയ്ക്കാണ് മായാനദിയില്‍ സൂപ്പര്‍ജോഡിയെ കാണണമെന്ന് ആഗ്രഹം. ഇരുവരും മായാനദിയ്ക്കായി ഒന്നിച്ചാല്‍ അടിപൊളിയായിരിക്കും എന്നാണ് താരം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

മമ്മൂട്ടിയും ശോഭനയും അല്ലെങ്കില്‍ വിജയ് സേതുപതിയേയും രാധിക ആപ്തയേയും വെച്ച് മായാനദി ചെയ്യാം എന്നാണ് ഐശ്വര്യ പറയുന്നത്. ഐശ്വര്യയുടെ മറ്റൊരു ഹിറ്റായ വരത്തന്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ ജ്യോതികയും സൂര്യയും അഭിനയിച്ച് കാണണമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

മായാനദിയിലെ അഭിനയം കണ്ട് മുന്‍കാല നടി സീമ തന്നെ വിളിച്ചെന്നും. ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കുന്നത് സീമചേച്ചിയുടെ വാക്കുകളാണെന്നും താരം പറഞ്ഞു. താന്‍ ഒരു പാട് ആരാധിക്കുന്ന വ്യക്തിയാണെന്നും അതിനാല്‍ സീമചേച്ചിയുടെ പ്രശംസയെ സ്‌പെഷ്യലായാണ് കാണുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സിനിമയില്‍ തനിക്ക് അടുത്ത സ്‌നേഹ ബന്ധങ്ങളും അതുപോലെ പ്രൊഫഷണലായ ബന്ധങ്ങളുമുണ്ടെന്നുമാണ് ഐശ്വര്യ പറയുന്നത്. ഗൗതം രാമചന്ദ്രന്‍, നിവിന്‍ പോളി, സ്‌റ്റെഫി സേവ്യര്‍ ഇവരെല്ലാം സിനിമയില്‍ നിന്ന് ലഭിച്ച നല്ല ബന്ധങ്ങളാണെന്നും താരം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'