Entertainment

'മാധവനെ ചുംബിക്കുമ്പോള്‍ ഹൃദയസ്തംഭനം വരുമെന്നുതോന്നി, ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കാന്‍ പേടിയായിരുന്നു'; ബിപാഷ ബസു

ഇഴുകിചേര്‍ന്നുള്ള അഭിനയം തനിക്ക് അത്ര എളുപ്പമായിരുന്നില്ല എന്നാണ് ബിപാഷ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് ബിപാഷ ബസു ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഇഴുകിചേര്‍ന്നുള്ള അഭിനയം തനിക്ക് അത്ര എളുപ്പമായിരുന്നില്ല എന്നാണ് ബിപാഷ പറയുന്നത്. അത്തരം രംഗങ്ങള്‍ അഭിനയിക്കുന്നതിന് താന്‍ ഭയപ്പെട്ടിരുന്നെന്നും അത് ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് തനിക്ക് ഹൃദയസ്തംഭനം വരുമെന്നു തോന്നാറുണ്ട് എന്നാണ് താരം പറയുന്നത്.

നടന്‍ മാധവനൊപ്പമുള്ള ജോഡി ബ്രേക്കേഴ്‌സിലെ അനുഭവമാണ് ബിപാഷ പങ്കുവെച്ചത്. അഭിനേതാവ് എന്ന നിലയില്‍ അത്തരം രംഗങ്ങള്‍ എന്നെ പേടിപ്പെടുത്തും. ജോഡി ബ്രേക്കേഴ്‌സില്‍ എന്റെ സുഹൃത്തായ ആര്‍ മാധവനെ ചുംബിക്കേണ്ടിവരുമ്പോള്‍, അതിന് തൊട്ടുമുന്‍പുള്ള ദിവസം എനിക്ക് ഹൃദയസ്തംഭനം വരും. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. അന്ന് എന്റെ സുഹൃത്തുക്കളായ റോക്കിക്കും ദിവ്യക്കുമൊപ്പം യാത്രചെയ്യുകയായിരുന്നു ഞാന്‍. മാധവനെ നിനക്ക് അറിയാമല്ലോ, നിന്റെ സുഹൃത്തല്ലേ, ഇത്ര വലിയ പ്രശ്‌നം എന്താണ് എന്നായിരുന്നു അവരുടെ ചോദ്യം. അപ്പോള്‍ ഞാന്‍ പറഞ്ഞത് മാഡിയാണ് കൂടെ, അതാണ് പ്രശ്‌നം എന്നായിരുന്നു. ആ രംഗം ഷൂട്ട് ചെയ്തതിന് ശേഷം മാഡി ഉള്‍പ്പടെ എല്ലാവരും എന്നെ കളിയാക്കി ചിരിക്കുകയായിരുന്നു. ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഭയങ്കര ബഹളമായിരിക്കും സെറ്റിലെ എല്ലാവര്‍ക്കും അത് രസമുള്ള കാഴ്ചയാണ്- ബിപാഷ പറഞ്ഞു.

ഭര്‍ത്ത്വ് കരണ്‍ സിങ് ഗ്രോവറിനൊപ്പം പുതിയ സീരീസില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍ ബിപാഷ. ഭര്‍ത്താവിനൊപ്പം അഭിനയിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് ബിപാഷ പറയുന്നത്. മറ്റ് ബുദ്ധിമുട്ടുകളോ പനിയോ തനിക്ക് വരില്ല എന്നും താരം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT