Entertainment

മാധുരിയെക്കുറിച്ച് ചോദിച്ചാല്‍ സഞ്ജയ് ദത്തിന്റെ പ്രതികരണം ഇതായിരിക്കും; വീഡിയോ കാണാം

ക്രിക്കറ്റ് മാച്ചിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടയില്‍ മാധുരിയുമായി വീണ്ടും ഒരു സിനിമയില്‍ ഒന്നിക്കുമോ എന്ന് ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സിനിമയിലെ ഒരുകാലത്തെ വിജയ ജോഡികളായിരുന്നു മാധുരി ദീക്ഷിതും സഞ്ജയ് ദത്തും. എന്നാല്‍ ജീവിതത്തില്‍ ഇരുവരുടേയും ബന്ധം അത്ര സുഖകരമായിരുന്നില്ല. ഇരുവരുടേയും പ്രണയും 90 കളില്‍ വലിയ വിവാദമായിരുന്നു. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെ ഒരു പുസ്തകത്തിന്റെ പേരിലാണ് വീണ്ടും ഇരുവരുടേയും ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഇത് സഞ്ജയ് ദത്തിന് ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. 

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ മാധുരിയെക്കുറിച്ച് ചോദിച്ചതിന് സഞ്ജയ് ദത്ത് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ബോളിവുഡ് താരങ്ങളും ഇന്‍കം ഡാക്‌സ് ഉദ്യോഗസ്ഥരും തമ്മിലുള്ള ക്രിക്കറ്റ് മാച്ച് കാണാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ക്രിക്കറ്റ് മാച്ചിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടയില്‍ മാധുരിയുമായി വീണ്ടും ഒരു സിനിമയില്‍ ഒന്നിക്കുമോ എന്ന് ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ചു. അപ്പോള്‍ തന്നെ ദേഷ്യപ്പെട്ട് താരം ഇറങ്ങിപ്പോവുകയായിരുന്നു. 

പത്രപ്രവര്‍ത്തകന്‍ യാസെര്‍ ഉസ്മാന്‍ എഴുതിയ 'സഞ്ജയ് ദത്ത്: ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ്' എന്ന പുസ്തകം വിവാദമായതോടെയാണ് ഇരുവരുടേയും ബന്ധം വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത്. അതിനിടയില്‍ സഞ്ജയും മാധുരിയും 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമയില്‍ ഒന്നിക്കുന്നുവെന്നും വാര്‍ത്തകര്‍ പ്രചരിച്ചിരുന്നു. മുംബൈ ആക്രമണത്തില്‍ സഞ്ജയ് ശിക്ഷിക്കപ്പെട്ടതോടെയാണ് ഇരുവരുടേയും ബന്ധം തകരുന്നത്. 1997 ന് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT