Entertainment

മാസ് ലുക്കില്‍ ഫഹദ്;  കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

ഫഹദ് വില്ലന്‍ വേഷത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫഹദ് വില്ലന്‍ വേഷത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണന്‍ ഒരുക്കുന്ന ചിത്രം നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച് മധു.സി നാരായണന്‍ കുമ്പളങ്ങി നൈറ്റ്‌സ് ഒരുക്കുന്നത്. കൊച്ചിയിലെ കുമ്പളങ്ങി എന്ന സ്ഥലത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുക.പോസ്റ്ററില്‍ വ്യത്യസ്ത ലുക്കുകളിലെത്തുന്ന താരങ്ങളുടെ രൂപം കൗതുകമുണര്‍ത്തുന്നതാണ്. ശ്യാം പുഷ്‌ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിന്‍ ശ്യാം സംഗീതം നല്‍കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. സസ്‌പെന്‍സ് നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും കുമ്പളങ്ങി നൈറ്റ്‌സിനുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം റിലീസിനെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണ് അഫ്ഗാനിസ്ഥാന്‍; പരമ്പര സ്വന്തമാക്കി

SCROLL FOR NEXT