Entertainment

മാൻ വേഴ്സസ് വൈൽഡ് ഷൂട്ടിങിനിടെ രജനികാന്തിന് പരിക്ക്

മാൻ വേഴ്സസ് വൈൽഡ് ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിനിടെ നടന്‍ രജനികാന്തിന് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: മാൻ വേഴ്സസ് വൈൽഡ് ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിനിടെ നടന്‍ രജനികാന്തിന് പരിക്ക്. ബന്ദിപ്പൂര്‍ കാട്ടില്‍ നടന്ന ഷൂട്ടിങിനിടെയാണ് പരിക്കെന്ന്  ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള ചിത്രീകരണ വേളയിലാണ് രജനീകാന്തിന് അപകടം സംഭവിച്ചത്.

അതേസമയം പരിക്ക് നിസാരമാണെന്നും തലൈവര്‍ സുഖമായിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കണങ്കാലിനു നേരിയ പരിക്കും തോളിനു ചതവും പറ്റിയിട്ടുണ്ട്. ചിത്രീകരണം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

28നും 30നും ആറ് മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 29ന് ഷൂട്ടിങ് അനുവദിച്ചിട്ടില്ല. അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നത് കര്‍ണാടക വനം വകുപ്പ് വിലക്കിയിട്ടുണ്ട്. വന സ്രോതസ്സുകളെയോ വന്യ ജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനം വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്.

പരിപാടിയുടെ ഷൂട്ടിങ്ങിനായി മൂന്ന്ദിവസത്തെ അനുമതിയാണ് മുംബൈയിലെ സെവന്റോറസ് എന്റര്‍ടെയ്ന്‍മെന്റിന് അനുവദിച്ചിരിക്കുന്നത്. ഷൂട്ടിനായി രജനികാന്ത് കുടുംബസമേതമാണ് എത്തിയിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി