Entertainment

'മികച്ച ബർഗർ ഷെഫ്'; ദുൽഖറിന്റെ പാചകത്തെ പുകഴ്ത്തി പൃഥ്വിയും നസ്രിയയും, പിറന്നാൾ ആശംസകളുമായി താരങ്ങൾ‌

‘പിറന്നാൾ ആശംസകൾ പ്രിയ ചാലു', എന്ന് കുറിച്ചാണ് സുരേഷ് ​ഗോപി സ്നേഹമറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ് സുകുമാരൻ. ‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് പൃഥ്വിയുടെ വാക്കുകൾ. ദുൽഖറിൻ മധുരം പങ്കുവയ്ക്കുന്ന ചിത്രത്തോടൊപ്പമാണ് ആശംസ കുറിച്ചിരിക്കുന്നത്. ഭാര്യ സുപ്രിയയ്ക്കൊപ്പമാണ് ‌പൃഥ്വി ആശംസ നേരാനെത്തിയത്. ദുൽഖറിനും ഭാര്യ അമാലിനുമൊപ്പം ഇരുവരും നിൽക്കുന്ന ചിത്രം സുപ്രിയയും പങ്കുവച്ചു.

നിരവധി താരങ്ങൾ ദുൽഖറിന് ആശംസകൾ നേർന്നിട്ടുണ്ട്.  ‌‘പിറന്നാൾ ആശംസകൾ പ്രിയ ചാലു', എന്ന് കുറിച്ചാണ് സുരേഷ് ​ഗോപി സ്നേഹമറിയിച്ചത്. 'നിന്റെ കൂടെയുള്ള ജോലി പൂർണമായും എനിക്കിഷ്ടമായിരുന്നു. സന്തോഷം നൽകിയ ആ അനുഭവത്തിനു നന്ദി.’ ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കു വച്ച് സുരേഷ് ഗോപി കുറിച്ചു.

'ഹാപ്പി ബർത്ത്ഡേ ബം' എന്നായിരുന്നു നസ്രിയയുടെ ആശംസ. മുമ്മു വാവയുടെ ബെസ്റ്റ് പപ്പ, ഏറ്റവും മികച്ച മകൻ, മികച്ച സഹോദരൻ, എന്റെ അമയുടെ ഏറ്റവും നല്ല ഭർത്താവ് എന്നെല്ലാമുള്ള വിശേഷണമാണ് നസ്രിയ ദുൽഖറിന് നൽകിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി

ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 774 lottery result

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി