Entertainment

മിയ ഖലീഫയ്ക്ക് കൂട്ടായി ഇനി റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്; ആശംസയും നിരാശയും പങ്കുവച്ച് ആരാധകര്‍, ചിത്രങ്ങള്‍ കാണാം 

റോബര്‍ട്ട് അണിയിച്ച മോതിരം മിയ കൈയ്യില്‍ അണിഞ്ഞിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

മുന്‍ പോണ്‍ താരവും നടിയുമായ മിയ ഖലീഫയും കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗും ഒന്നിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇരുവരും സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. റോബര്‍ട്ട് അണിയിച്ച മോതിരം മിയ കൈയ്യില്‍ അണിഞ്ഞിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം. 

മിയയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിനെക്കുറിച്ച് വിശദമായി പങ്കുവച്ചാണ് റോബര്‍ട്ടിന്റെ പോസ്റ്റ്. ചിക്കാഗോയില്‍ വച്ചാണ് റോബര്‍ട്ട് മിയയെ പ്രപ്പോസ് ചെയ്തത്. ഇരുവരും ഒന്നിച്ചുള്ള അത്താഴവേളയിലാണ് മിയയുടെ കൈയ്യില്‍ റോബര്‍ട്ട് മോതിരമണിയിച്ചത്. വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും താരം സമ്മതിച്ചെന്നുമാണ് റോബര്‍ട്ട് കുറിച്ചിരിക്കുന്നത്.

തന്റെ മനോഹരമായ പ്രപ്പോസല്‍ പ്ലാന്‍ മിയ കുളമാക്കിയതിന്റെ നിരാശയും റോബര്‍ട്ട് പങ്കുവച്ചു. 'ഭക്ഷ്യയോഗമല്ലാത്ത ചില പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിറച്ച ഒരു ബൗളിലാണ് ഞാന്‍ മോതിരം വച്ചിരുന്നത്. ബൗള്‍ കണ്ടതും അത് രുചിച്ചുനോക്കാനുള്ള ആവേശമായിരുന്നു മിയയ്ക്ക്. മിയയെ അത് കഴിക്കുന്നതില്‍ നിന്ന് തടഞ്ഞശേഷം പെട്ടെന്ന് തന്നെ മോതിരം അണിയിക്കുകയായിരുന്നു ഞാന്‍', റോബര്‍ട്ട് പറയുന്നു. 

സ്വീഡനില്‍ ഷെഫ് ആയി ജോലിചെയ്യുകയാണ് റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്. ഇരുവരും വിവാഹിതരാകുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ ആവേശത്തിലാണ് മിയ ആരാധകര്‍. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേര്‍ കമന്റുകള്‍ കുറിച്ചു. മറ്റുചിലരാകട്ടെ പ്രിയതാരം വിവാഹിതയാകുന്നതിന്റെ നിരാശയും പങ്കുവച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT