Entertainment

മിസ് ഇന്ത്യയായി കീര്‍ത്തി സുരേഷ്; വീഡിയോ കാണാം 

നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന മിസ് ഇന്ത്യ എന്ന ചിത്രത്തിലാണ് കീര്‍ത്തി സുരേഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹാനടിയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷം കീര്‍ത്തി സുരേഷ് വീണ്ടും തെലുങ്കില്‍ തിരിച്ചെത്തുകയാണ്. നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന മിസ് ഇന്ത്യ എന്ന ചിത്രത്തിലാണ് കീര്‍ത്തി സുരേഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഇതിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

ചിത്രത്തില്‍ ഗ്ലാമര്‍ ലുക്കിലാണ് കീര്‍ത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യൂറോപ്പിലെ തെരുവിലൂടെ നടക്കുന്ന കീര്‍ത്തിയെ ടീസറില്‍ കാണാം. ടീസര്‍ സമൂഹമാധ്യമങ്ങളിലും കീര്‍ത്തിയുടെ ആരാധകര്‍ക്കിടയിലും വൈറലായിരിക്കുകയാണ്. പുതിയ ലുക്കില്‍ കീര്‍ത്തിയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഗ്ലാമര്‍ വേഷത്തിലെത്തുന്ന ഈ ചിത്രത്തിനുവേണ്ടിയാണ് കീര്‍ത്തി 15 കിലോ ശരീരഭാരം കുറച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. അതേസമയം കീര്‍ത്തിയുടെ വേഷത്തെ കുറിച്ചോ ചിത്രത്തിന്റെ റിലീസ് തീയതിയെ കുറിച്ചോ ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ജഗപതിബാബു, നവീന്‍ ചന്ദ്ര, രാജേന്ദ്ര പ്രസാദ്, നരേഷ് തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാനടിയിലെ പ്രകടനത്തിന് കീര്‍ത്തിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!