Entertainment

മീ ടു ആരോപണം ഉന്നയിച്ച നടി ശ്രുതി വിവാഹിത; വെളിപ്പെടുത്തല്‍ അര്‍ജ്ജുനെതിരെ നല്‍കിയ പരാതിയില്‍ 

അർജ്ജുനെതിരെ രേഖാമൂലം സമർപ്പിച്ച പരാതിയിലാണ് താൻ വിവാഹിതയാണെന്ന കാര്യം നടി അറിയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് നടൻ അര്‍ജുനെതിരെ മീ ടു ആരോപണം ഉന്നയിച്ച യുവനടി ശ്രുതി ഹരിഹരൻ വിവാഹിതയെന്ന് റിപ്പോർട്ട്. അർജ്ജുനെതിരെ രേഖാമൂലം സമർപ്പിച്ച പരാതിയിലാണ് താൻ വിവാഹിതയാണെന്ന കാര്യം നടി അറിയിച്ചിരിക്കുന്നത്. ശ്രുതി രഹസ്യവിവാഹം കഴിച്ചതായി കുറച്ച് മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും നടി വാർത്തകൾ നിഷേധിക്കുകയായിരുന്നു. 

താൻ എല്ലാവരെയും അറിയിച്ചശേഷമേ വിവാഹം കഴിക്കു എന്നായിരുന്നു രഹസ്യവിവാഹ വാർത്ത പുറത്തുവന്നപ്പോഴുള്ള നടിയുടെ പ്രതികരണം. രഹസ്യമായി വിവാഹിതയായെന്ന വാർത്ത തന്നെയും ഞെട്ടിച്ചെന്നും രഹസ്യമായി വിവാഹം കഴിക്കേണ്ട ഒരു കാരണവും തനിക്കില്ലെന്നുമായിരുന്നു അന്ന് ശ്രുതിയുടെ പ്രതികരണം. താരങ്ങൾ രഹസ്യമായി വിവാഹം കഴിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. ബന്ധങ്ങളെപ്പറ്റി തുറന്നുപറയുന്നയാളാണ് ഞാൻ. സിനിമയിൽ വരുന്നതിന് മുൻപെ രാം കുമാറെ എനിക്കറിയാം. വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ, ഉറപ്പായും എല്ലാവരെയും അറിയിക്കും.'', രാം കുമാറുമായുള്ള വിവാഹവാർത്തകളോടുള്ള ശ്രുതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 

വിവാഹിതയെന്ന് അറിഞ്ഞാൽ അവസരങ്ങൾ കുറയുമെന്ന് ഭയന്നാണ് ശ്രുതി വിവരം മറച്ചുവെച്ചതെന്നാണ് ഇപ്പോൾ നടിക്കെതിരെയുള്ള ആരോപണം. ഇന്ത്യ ടുഡേയാണ് ശ്രുതിയുടെ വിവാഹവാർത്ത റിപ്പോർട്ട് ചെയ്തത്. 

മീ ടു മൂവ്മെന്റിന്റെ ഭാ​ഗമായി നടൻ അർജുനെതിരെ ലൈംഗികാരോപണവുമായി ശ്രുതി രംഗത്തുവന്നിരുന്നു. ഷൂട്ടിങ്ങിനിടെ തന്നെ അര്‍ജുന്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ശ്രുതിയുടെ ആരോപണം. ഇത് വലിയ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. മലയാളിയായ ശ്രുതി കന്നഡ സിനിമകളിൽ സജീവമാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT