Entertainment

മീ ടു ആരോപണങ്ങള്‍ സുശാന്തിനെ തളര്‍ത്തി, അതെല്ലാം വലിയ ഗൂഢാലോചന; ദില്‍ ബെച്ചാര നായികയ്‌ക്കെതിരെ റിയ 

ആരോപണങ്ങള്‍ നിഷേധിക്കാന്‍ സഞ്ജന താമസിച്ചതും സുശാന്തിനെ അലട്ടിയിരുന്നെന്ന് റിയ

Author : സമകാലിക മലയാളം ഡെസ്ക്

സുശാന്തിനെതിരെ ഉയര്‍ന്ന മീ ടു ആരോപണങ്ങള്‍ നടനെ തളര്‍ത്തിയിരുന്നെന്ന് നടി റിയ ചക്രബര്‍ത്തി. ആരോപണങ്ങള്‍ നിഷേധിക്കാന്‍ ദില്‍ ബെച്ചാര സഹതാരമായ സഞ്ജന സാംഘ്‌വി താമസിച്ചതും സുശാന്തിനെ അലട്ടിയിരുന്നെന്ന് റിയ പറഞ്ഞു. സുശാന്തിനെതിരെയുണ്ടായ ആരോപണങ്ങള്‍ വലിയ ഗൂഢാലോചനയുടെ ഫലമായിരുന്നെന്നും നടി ആരോപിച്ചു. 

"സഞ്ജനയും രോഹിനി അയ്യരും (സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജറും) സുശാന്തിനെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. രോഹിനിയാണ് ഞങ്ങളെ പരിചയപ്പെടുത്തിയത് പക്ഷെ പിന്നീട് മിണ്ടാതെയായി. സഞ്ജനയും രോഹിനിയും ഒരു വലിയ സംഘത്തിന്റെ ഭാഗമാണെന്നാണ് സുശാന്ത് കരുതിയിരുന്നത്. എന്തുകൊണ്ടാണ് മി ടൂ ആരോപണളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ഇത്രയേറെ താമസിച്ചത്? അത് അന്വേഷിക്കണം. എന്തുകൊണ്ടാണ് ഒന്നര മാസത്തോളം മിണ്ടാതിരുന്നത്. അവള്‍ (സഞ്ജന) എവിടെയായിരുന്നാലും ഗുഗിള്‍ ഉണ്ടായിരിക്കുമല്ല. എല്ലാ അഭിനേതാക്കളും അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നോക്കുന്നവവരാണ്. എന്നിട്ടും ഇത്ര വലിയ ഒരു വാര്‍ത്ത അറിഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെയാണ്?", ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ റിയ ചോദിക്കുന്നു. 

സുശാന്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇര എന്ന് വിശേഷിപ്പിച്ചിരിക്കുന്ന സഞ്ജന ഉടന്‍തന്നെ പ്രതികരിക്കാന്‍ തയ്യാറായില്ല. പിന്നീട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ താന്‍ വിദേശത്തായിരുന്നെന്നും അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒരു വാര്‍ത്ത അറിഞ്ഞിരുന്നില്ല എന്നുമാണ് അവര്‍ പറഞ്ഞത്. ഇത് സുശാന്തിന്റെ മാനസിക നിലയെ തകര്‍ത്തെന്നും ഒടുവില്‍ അദ്ദേഹത്തില്‍ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പുറത്തുവിട്ട് തന്റെ ഭാഗം ന്യായീകരിക്കേണ്ട അവസ്ഥ ഉണ്ടായെന്നും റിയ പറയുന്നു. 

2018ലാണ് സുശാന്തിന്റെ പേരില്‍ മീടു ആരോപണം ഉയര്‍ന്നത്. ദില്‍ ബെച്ചാരയുടെ സെറ്റില്‍ വച്ച് സഹതാരം സഞ്ജനയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് സുശാന്ത് തന്നെ രംഗത്തെത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT