Entertainment

മീ ടു വെളിപ്പെടുത്തലുകൾ; അലോക് നാഥിനെ താര സംഘടനയിൽ നിന്ന് പുറത്താക്കി 

മെയ് ഒന്നിന് ചേരുന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡി യോ​ഗത്തിലും താരം പങ്കെടുത്തില്ലെന്നിൽ അലോക്കിന്റെ സംഘടന അം​ഗത്വം പൂർണ്ണമായും നഷ്ടപ്പെടുമെന്നാണ് സിന്റെ പ്രതിനിധികൾ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലൈംഗികാരോപണവും മോശം പെരുമാറ്റവും ആരോപിച്ച് നിരവധിപ്പേർ പരാതിയുമായി രം​ഗത്തെത്തിയതിന് പിന്നാലെ സിനിമാ-ടി.വി താരം അലോക് നാഥിനെ താര സംഘടനയായ സിനി & ടി.വി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷനില്‍ (സിന്റ) പുറത്താക്കി. നിരവധി യുവതികൾ താരത്തിനെതിരെ ആരോപണമുന്നയിച്ച് രം​ഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. നടപടി സംബന്ധിച്ച വിവരങ്ങൾ സിന്റയുടെ ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ചു. 

അലോകിനെതിരെ ലൈംഗികാരോപണവും മോശം പെരുമാറ്റവും ആരോപിച്ച് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അദ്ദേഹത്തെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചെന്നാണ് നടപടിക്ക് സംഘടന ട്വിറ്ററിൽ നൽകിയി‌രിക്കുന്ന വിശദീകരണം. താരത്തിനെതിരെ ആരോപണമുന്നയിച്ച തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​യു​മാ​യ വി​ന്‍റ ന​ന്ദ​യും അലോക് നാഥും ഉ​ൾ​പ്പെ​ടു​ന്ന ഒരു വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ട​ന ഒരുക്കിയിരുന്നെങ്കിലും അലോക് യോ​ഗത്തിൽ പങ്കെടുത്തില്ല. തുടർന്ന് എക്സിക്യൂട്ടീവ് യോ​ഗത്തിൽ താരത്തെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. 

അടുത്ത വർഷം മെയ് ഒന്നിന് ചേരുന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡി യോ​ഗത്തിലും താരം പങ്കെടുത്തില്ലെന്നിൽ അലോക്കിന്റെ സംഘടന അം​ഗത്വം പൂർണ്ണമായും നഷ്ടപ്പെടുമെന്നാണ് സിന്റെ പ്രതിനിധികൾ അറിയിച്ചത്. വി​ന്‍റ ന​ന്ദയ്ക്ക് പുറമേ ന​ടി സ​ന്ധ്യ മൃ​ദു​ലും പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത മ​റ്റൊ​രു സ്ത്രീ​യും അലോക് നാഥിനെതിരെ ആരോപണമുന്നയിച്ചിരുന്നു. 20 വ​ര്‍​ഷം മു​മ്പ് അലോക് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെന്നാണ് വിന്റ നന്ദയുടെ ആരോപണം.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT