Entertainment

മീ ടുവില്‍ കുടുങ്ങി മുകേഷ്, ഹോട്ടല്‍ മുറിയില്‍ വെച്ച് മോശമായി പെരുമാറിയെന്ന് സാങ്കേതിക പ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍

ബോളിവുഡില്‍ വീശിയടിക്കുന്ന മീ ടു ക്യാംപെയിന്‍ വെളിപ്പെടുത്തല്‍ കേരളത്തിലും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബോളിവുഡില്‍ വീശിയടിക്കുന്ന മീ ടു ക്യാംപെയിന്‍ വെളിപ്പെടുത്തല്‍ കേരളത്തിലും. ജനകീയ ടെലിവിഷന്‍ പ്രോഗ്രാമായ കോടിശ്വരന്‍ പരിപാടിക്കിടെ നടന്‍ മുകേഷ് തന്നെ പലതവണ വിളിച്ച് ശല്യപ്പെടുത്തിയതായി സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ് വെളിപ്പെടുത്തി. എന്നാല്‍ തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്നാണ് ഇക്കാര്യത്തില്‍ നടന്‍ മുകേഷ് പ്രതികരിച്ചത്.

പലവട്ടം തന്റെ ഹോട്ടല്‍മുറിയിലേക്ക് വിളിച്ച് ശല്യപ്പെടുത്തി. തനോട് മുകേഷിന്റെ മുറിയുടെ സമീപത്തേയ്ക്ക് താമസം മാറാനും നിര്‍ദേശിച്ചു. തുടര്‍ന്ന് ഇക്കാര്യം അന്ന് തന്റെ ബോസായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയിനെ അറിയിച്ചു. ഒബ്രയിന്റെ ഇടപെടല്‍ തന്നെ സഹായിച്ചതായും ടെസ് ജോസഫ് ട്വിറ്ററില്‍ വെളിപ്പെടുത്തി.

19 വര്‍ഷം മുന്‍പാണ് സംഭവം. അന്ന് തനിക്ക് 20 വയസായിരുന്നു. മുകേഷില്‍ നിന്നുമുണ്ടായ മോശം പെരുമാറ്റം ഡെറിക് ഒബ്രയിനിനെ അറിയിച്ചു. 
തുടര്‍ന്ന് ഒരു മണിക്കൂറോളം താന്‍ അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടുത്ത ഫ്‌ലൈറ്റില്‍ താന്‍ അവിടെ നിന്നും രക്ഷപ്പെട്ടതായും ടെസ് ജോസഫ് ട്വിറ്ററില്‍ വെളിപ്പെടുത്തി. 

അന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘത്തില്‍ താന്‍ മാത്രമായിരുന്നു സ്ത്രീയായി ഉണ്ടായിരുന്നത്. ഒരു രാത്രി നിലയ്ക്കാതെ ഫോണ്‍വിളികള്‍ വന്നതിനെ തുടര്‍ന്ന് താന്‍ സഹപ്രവര്‍ത്തകന്റെ മുറിയിലാണ് അന്നേ ദിവസം താമസിച്ചത്. തനിക്ക് വ്യത്യസ്ത മുറി അനുവദിച്ചതുമായി ബന്ധപ്പെട്ട് നടനോട് ചോദിച്ചതായും ടെസ് ജോസഫ് ട്വിറ്ററില്‍ വെളിപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നത? വിശദീകരണവുമായി കേന്ദ്രം

ചക്കക്കൊമ്പൻ ഉൾപ്പെടെ മൂന്ന് ആനകളെ മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനം; നടപടികൾ രണ്ട് മാസത്തിനകം

യുഎഇയില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ മലയാളികള്‍ക്കും അവസരം; 1,000 ദിര്‍ഹം മുതല്‍ നിക്ഷേപിക്കാം, മികച്ച റിട്ടേണ്‍, വിശദാംശങ്ങള്‍

ഇ ഡി അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും: കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് കെ കെ ശൈലജ

ആരോ​ഗ്യവാനായിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾ