

ദുബൈ: യുഎഇയില്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കുമായി സര്‍ക്കാര്‍ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയിലേക്ക് സബ്സ്‌ക്രിപ്ഷന്‍ ആരംഭിച്ചു. പദ്ധതിയില്‍ 1,000 ദിര്‍ഹം (272 ഡോളര്‍) മുതല്‍ നിക്ഷേപിക്കാം. പ്രതിവര്‍ഷം 5.06 ശതമാനം ലാഭവിഹിതം ലഭിക്കും. 'സോവറിന്‍ റീട്ടെയില്‍ ടി-സുകൂക്ക്' പദ്ധതിയുടെ ഭാഗമായ രണ്ടാമത്തെ ഇഷ്യൂവിന്റെ വിലയും സബ്സ്‌ക്രിപ്ഷന്‍ കാലയളവും ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
50 ദശലക്ഷം ദിര്‍ഹം (13.6 ദശലക്ഷം ഡോളര്‍) സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, അംഗീകൃത ഡിജിറ്റല്‍, ബാങ്കിങ് സംവിധാനങ്ങള്‍ വഴി സെപ്റ്റംബര്‍ 23 മുതല്‍ 28 വരെ സബ്സ്‌ക്രിപ്ഷനായി ലഭ്യമാകും. അഞ്ച് വര്‍ഷ കാലാവധിയാണ് രണ്ടാം സുകൂക്കിന്. പദ്ധതിയില്‍ 1000 ദിര്‍ഹം മുതല്‍ നിക്ഷേപിക്കാം. പ്രതിവര്‍ഷ ലാഭ നിരക്ക് 5.06 ശതമാനമാണ്. ആറ് മാസത്തില്‍ ലാഭ വിഹിതം വിതരണം ചെയ്യും. 10,000 ദിര്‍ഹം നിക്ഷേപിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 506 ദിര്‍ഹമാണ് ലഭിക്കുക.
അഞ്ച് വര്‍ഷം മുഴുവന്‍ 5.06 ശതമാനം നിരക്ക് ബാധകമാണെന്ന് കണക്കാക്കിയാല്‍ 10,000 ദിര്‍ഹം നിക്ഷേപത്തിന് അഞ്ച് വര്‍ഷം കൊണ്ട് 2,530 ദിര്‍ഹം ലാഭവിഹിതം ലഭിക്കും. സാധാരണ ബോണ്ടുകളില്‍ പലിശയാണ് നല്‍കുന്നതെങ്കില്‍, ഇസ്ലാമിക് സാമ്പത്തിക ശാസ്ത്ര തത്വങ്ങള്‍ക്കനുസരിച്ചുള്ള ഘടനയിലൂടെയാണ് സുകൂക്കില്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം ലഭിക്കുന്നത്.
ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 ദിര്‍ഹമാണ്?
ആയിരം ദിര്‍ഹത്തിന്റെ ഗുണിതങ്ങള്‍ ആയി നിക്ഷേപിക്കാം
അഞ്ച് വര്‍ഷമാണ് കാലാവധി
ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്? ഇന്‍വെസ്റ്റര്‍ നമ്പര്‍ (എന്‍ഐഎന്‍) ഉള്ളവര്‍ക്ക്? അപേക്ഷിക്കാം
രജിസ്?റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും വേണം
എന്‍ഐഎന്‍ നമ്പര്‍ ഇല്ലാത്തവര്‍ സബ്സ്‌ക്രിപ്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നേടണം
DFM eIPO പ്ലാറ്റ്ഫോം, iVestor B¸v, DFM ആപ്പ് എന്നിവ വഴി അപേക്ഷിക്കാം
എമിറേറ്റ്‌സ് എന്‍ബിഡി, എമിറേറ്റ്‌സ് ഇസ്‌ലാമിക്, അബൂദബി ഇസ്‌ലാമിക് ബാങ്ക്, അജ്മാന്‍ ബാങ്ക്, മഷ്‌റഖ്, അബൂദബി കൊമേഴ്‌സ്യല്‍ ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക് എന്നിവ വഴിയും അപേക്ഷിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates