റിയാദ്: സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവര്‍ വിസയില്‍ വരുന്നവര്‍ക്ക് ഇന്ത്യയില്‍ സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള 'സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം' വഴിയാണ് പരീക്ഷ നടത്തുന്നത്.
അതേസമയം, മറ്റു ഗാര്‍ഹിക വിസകള്‍ക്ക് നിലവില്‍ സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമില്ല. സൗദി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ 'മുസാനിദി'ല്‍ സ്‌കില്‍ ടെസ്റ്റ് ഓപ്ഷന്‍ അപ്ഡേറ്റ് ചെയ്തതോടെ ഇനിമുതല്‍ പരീക്ഷ വിജയിക്കണം. തിയറിയും പ്രാക്ടിക്കലും അടങ്ങുന്നതാണ് സ്‌കില്‍ ടെസ്റ്റ്. പ
രീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ വിസ സ്റ്റാമ്പിങ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് കടക്കാനാവൂ. നിലവില്‍ കേരളത്തില്‍ കൊച്ചിയിലാണ് പരീക്ഷാകേന്ദ്രമുള്ളത്. ഇതിനുപുറമേ ബംഗളൂരു, മുംബൈ, മധുരൈ, ലഖ്‌നൗ, ഗാസിയാബാദ്, അജ്മീര്‍, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലും കേന്ദ്രങ്ങളുണ്ട്. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
സ്‌കില്‍ ടെസ്റ്റ് പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തശേഷമാണ് പരീക്ഷയ്ക്ക് ഹാജരാകേണ്ടത്. മൂന്നു വര്‍ഷം മുമ്പ് ലേബര്‍ കാറ്റഗറിയിലുള്ള വിസകള്‍ക്കാണ് സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നതെങ്കില്‍, നിലവില്‍ ലോഡിങ്-അണ്‍ലോഡിങ് വിസകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ലേബര്‍ വിസകള്‍ക്കും ഇത് ബാധകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates