Entertainment

മീ ടൂ മൂവ്‌മെന്റിനോട് അനുകൂലിക്കുന്നില്ല, പ്രതികൂലിക്കുന്നുമില്ല: ലെന

മീ ടൂ മൂവ്‌മെന്റിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നാണ് ലെന പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഏറെ വൈകിയാണെങ്കിലും മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി നടി ലെന രംഗത്തെത്തിയിരിക്കുകയാണ്. ഇതുപോലുള്ള മൂവ്‌മെന്റുകളോട് ടോട്ടലി ഡിറ്റാച്ച്ഡ് ആണെന്നാണ് താരം പറയുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്.

മീ ടൂ മൂവ്‌മെന്റിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നാണ് ലെന പറയുന്നത്. സോഷ്യല്‍ മീഡിയയുമായി വലിയ ബന്ധമില്ലാത്തതിന്റെ കാരണവും ലെന വ്യക്തമാക്കി. 'ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് അത്യാവശ്യം ആക്ടീവായിട്ടുള്ളത്. എന്റെ പേഴ്‌സണല്‍ ഡയറി സൂക്ഷിക്കുന്നത് പോലെയാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്.. 

എന്റെ യാത്രകളും മറ്റും പങ്കുവെയ്ക്കുന്ന ഒരിടം. ഒരു വര്‍ഷം എങ്ങനെ പോയി എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പലരും അഡിക്റ്റഡാണെന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. പക്ഷേ അങ്ങനെ എനിക്ക് വരാതിരിക്കാന്‍ ഞാന്‍ നല്ലവണ്ണം ശ്രദ്ധിക്കാറുണ്ട്'- ലെന വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT