Entertainment

'മീ ടൂ': പീഡകര്‍ മറഞ്ഞിരിക്കുന്നു, പുറത്തുവന്നത്‌ വലിയ മഞ്ഞുമലയുടെ ചെറിയൊരു അറ്റം മാത്രം; രാധികാ ആപ്‌തെ

തൊഴിലിടത്തില്‍ മാത്രമല്ല വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ പോലും ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ഇത്തരം വിഷയങ്ങള്‍ പുറത്ത് വരുമ്പോള്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും ബോളിവുഡ് താരം 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ആളുകള്‍ തുറന്ന് പറയുന്നത് വളരെ നല്ല കാര്യമാണെന്ന്  ബോളിവുഡ് താരം രാധികാ ആപ്‌തെ. ' മീ ടൂ' മൂവ്‌മെന്റ് ബോളിവുഡിലുണ്ടാക്കിയ പൊട്ടിത്തെറി വലിയതാണ്. പക്ഷേ മഞ്ഞുമലയുടെ ചെറിയൊരു അറ്റം മാത്രമേ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളൂവെന്നും പീഡകര്‍ ഇനിയും മറഞ്ഞിരിപ്പുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. 

മീ ടൂ വെളിപ്പെടുത്തലുകളെ വളരെ പോസിറ്റീവായ മാറ്റം ഉണ്ടാക്കുന്ന തരത്തില്‍ ഉപയോഗിക്കണമെന്നാണ് തന്റെ ആഗ്രഹം. അങ്ങേയറ്റം സെന്‍സിറ്റീവായ വിഷയമായതിനാല്‍ മീ ടൂവിന്റെ ഉദ്ദേശ ശുദ്ധിക്ക് വളരെയെളുപ്പത്തില്‍ കോട്ടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. 

തൊഴിലിടത്തില്‍ മാത്രമല്ല വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ പോലും ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ഇത്തരം വിഷയങ്ങള്‍ പുറത്ത് വരുമ്പോള്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ