Entertainment

മീടൂ; ചില പരാതികള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്, എനിക്കങ്ങനെയൊന്നും നേരിടേണ്ടി വന്നിട്ടില്ല

പലരുടെയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ രക്തം തിളച്ചു പോകുമെന്നും അത്രയേറെ അസ്വസ്ഥതയാണ് ചില വെളിപ്പെടുത്തലുകള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നതെന്നും താരം

സമകാലിക മലയാളം ഡെസ്ക്


 മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി ചിലര്‍ നടത്തിയ 'വെളിപ്പെടുത്തലുകള്‍' വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നടി മഞ്ജിമാ മോഹന്‍. ചില ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് തന്നെയാണ് വിശ്വാസം. തനിക്ക് അങ്ങനെയുള്ള അനുഭവങ്ങളൊന്നും സിനിമാ സെറ്റുകളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടില്ലെന്നും താരം സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഗൗതംമേനോന്റെ 'അച്ചം യെന്‍പതു മഡമടിയാ' എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ താരപദവിയിലേക്ക് ഉയര്‍ന്നത്. സെറ്റുകളില്‍ നിന്ന് ദുരനുഭവങ്ങള്‍ ഉണ്ടായതായി ആരും തന്നോട് നേരിട്ട് വെളിപ്പെടുത്തിയിട്ടില്ലെന്നും മഞ്ജിമ പറഞ്ഞു. ഇതാദ്യമായാണ് മീടൂ ക്യാമ്പെയിനെയും തുറന്ന് പറച്ചിലുകളെയും കുറിച്ച് അവര്‍ സംസാരിക്കുന്നത്.

പലരുടെയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ രക്തം തിളച്ചു പോകുമെന്നും അത്രയേറെ അസ്വസ്ഥതയാണ് ചില വെളിപ്പെടുത്തലുകള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നതെന്നും താരം തുറന്ന് പറഞ്ഞു. കങ്കണ സൂപ്പര്‍ഹിറ്റാക്കിയ ബോളിവുഡ് ചിത്രം ക്വീന്‍ ആണ് മഞ്ജിമയുടെ അടുത്ത മലയാള ചിത്രം. സംസം എന്ന പേരിലാണ് ചിത്രം മലയാളത്തില്‍ പുറത്തിറങ്ങുക.ചലച്ചിത്രലോകത്ത് നിന്നുമുണ്ടായ മീ ടൂ വെളിപ്പെടുത്തലുകള്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT