Entertainment

''മീനവിയല്‍'' വെബ് സീരീസുമായി അര്‍ച്ചനാ കവി: രസകരമായ വീഡിയോ കാണാം

അഭിഷേക് നായര്‍ സംവിധാനം ചെയ്യുന്ന സീരീസ് നിര്‍മ്മിക്കുന്നത് അര്‍ച്ചനയുടെ ഭര്‍ത്താവായ അബീഷ് മാത്യുവും ഈസ്‌റ്റേണും ചേര്‍ന്നാണ്.

Author : സമകാലിക മലയാളം ഡെസ്ക്

റെ നാളുകളായി ചലച്ചിത്രലോകത്ത് നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന അര്‍ച്ചന കവി ഒരു കിടിലന്‍ വെബ് സീരീസുമായി തിരിച്ചെത്തുകയാണ്. ഇതിന്റെ തിരക്കഥയും അര്‍ച്ചന തന്നെയാണ് എഴുതുന്നത് എന്നതാണ് പ്രത്യേകത. 'മീനവിയല്‍' എന്ന വെബ് പരമ്പരയ്ക്കു വേണ്ടിയാണ് അര്‍ച്ചന തിരക്കഥയെഴുതുന്നത്. 

അഭിഷേക് നായര്‍ സംവിധാനം ചെയ്യുന്ന സീരീസ് നിര്‍മ്മിക്കുന്നത് അര്‍ച്ചനയുടെ ഭര്‍ത്താവായ അബീഷ് മാത്യുവും ഈസ്‌റ്റേണും ചേര്‍ന്നാണ്. തിരക്കഥയെഴുത്തിനൊപ്പം പരമ്പരയില്‍ ഒരു പ്രധാന കഥാപാത്രമായും അര്‍ച്ചന അഭിനയിക്കുന്നുണ്ട്. 

'ആനന്ദം' ഫെയിം അരുണ്‍ കുര്യനാണ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രം. സച്ചിന്‍ വാര്യര്‍ ആണ് ഈ വെബ് സീരീസിന് വേണ്ടി സംഗീതം നിര്‍വ്വഹിക്കുന്നത്. വെബ് സീരീസിന്റെ പ്രമോ വീഡിയോ ഇതിനോടകം തന്നെ യൂട്യൂബില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അര്‍ച്ചന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ച ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 

ലാല്‍ജോസ് ചിത്രം 'നീലത്താമര'യിലൂടെയായിരുന്നു അര്‍ച്ചന കവിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് മമ്മി & മി, ബെസ്റ്റ് ഓഫ് ലക്ക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ്പാനിഷ് മസാല, അഭിയും ഞാനും, ഹണി ബീ, പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങി നിരവധിയേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 2015 ല്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ അബീഷ് മാത്യുവിനെ വിവാഹം ചെയ്തതിന് ശേഷം അര്‍ച്ചന അഭിനയത്തില്‍ സജീവമായിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT