Entertainment

മുഖം മറച്ച വിവാഹ ഫോട്ടോയുമായി നടി; വിദ്യാഭ്യാസം ലഭിച്ചാലും ബുദ്ധിയുണ്ടാവില്ലെന്ന് വിമര്‍ശനം; മറുപടിയുമായി താരം

ചുവന്ന ലെഹങ്കയണിഞ്ഞ് മുഖം മറച്ചാണ് മൊഹേന ഭര്‍ത്താവിനും കുടുംബംത്തിനുമൊപ്പം നില്‍ക്കുന്നതായിരുന്നു ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട് നടി മൊഹേന കുമാരി സിങ് പോസ്റ്റ് ചെയ്ത കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിവാഹവേഷത്തില്‍ മുഖം മറച്ചു നില്‍ക്കുന്ന മൊഹേന കുമാരിയെയാണ് ചിത്രത്തില്‍ കാണുന്നത്. മുഖം മറച്ചു നില്‍ക്കുന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇതിനെ വിമര്‍ശിച്ച് ചിത്രത്തിന് താഴെ ചിലര്‍ കമന്റ് ചെയ്തിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് ഇതിന് നടി നല്‍കിയ മറുപടിയാണ്. 

ചുവന്ന ലെഹങ്കയണിഞ്ഞ് മുഖം മറച്ചാണ് മൊഹേന ഭര്‍ത്താവിനും കുടുംബംത്തിനുമൊപ്പം നില്‍ക്കുന്നതായിരുന്നു ചിത്രം. ഇതിന് താഴെ എന്തിനാണ് നിങ്ങളുടെ മുഖം മറച്ചിരിക്കുന്നത് എന്ന് ഒരാള്‍ കമന്റ് ചെയ്തു. അതിന് താഴെയാണ് നടിയോ പരിഹസിച്ചുകൊണ്ടുള്ള ഒരു കമന്റ് വന്നത്. പുരുഷാധിപത്യ ആചാരങ്ങള്‍ പിന്തുടരുന്ന ആളുകളാണ് ഇവര്‍. വിദ്യാഭ്യാസത്തിനുപോലും ഇവര്‍ക്ക് തലച്ചോറുണ്ടാക്കാനായില്ല'. ഇത് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയായതോടെ മറുപടിയുമായി നടി തന്നെ രംഗത്തെത്തി. 

ക്രിസ്ത്യാനികള്‍ വിവാഹം കഴിക്കുമ്പോള്‍ മുഖപടം ധരിക്കാറുണ്ട്, മുസ്ലീങ്ങളും അങ്ങനെയാണ്. അവര്‍ക്കാര്‍ക്കും വിദ്യാഭ്യാസമില്ലെന്നാണ് എനിക്ക് തോന്നുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള രാജ്പുത് ആചാരമാണ് ഇത്. വിവാഹിതയാവുമ്പോള്‍ എല്ലാ രജ്പുത് സ്ത്രീകളും ഇത് പിന്തുടരുന്നു.'  ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും താന്‍ തെരഞ്ഞെടുത്തതാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. നിരവധി പേരാണ് നടിയുടെ മറുപടിയ്ക്ക് കയ്യടിയുമായി എത്തുന്നത്. എന്നാല്‍ ക്രിസ്ത്യനികളേയും മുസ്ലീങ്ങളേയും അധിക്ഷേപിച്ചുവെന്ന ആരോപണവും അതിനൊപ്പം ഉയര്‍ന്നു. അതിന് വിശദീകരണവുമായും താരം രംഗത്തെത്തിയിരുന്നു. 

മധ്യപ്രദേശിലെ റേവ രാജകുടുംബത്തിലെ അംഗമാണ് മൊഹേന കുമാരി സിങ്. ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ താരം ഒക്ടോബറിലാണ് വിവാഹിതയായത്. പരമ്പരാഗത ആചാരപ്രകാരം ഹരിദ്വാറില്‍വെച്ചാണ് സുയേഷ് റാവത്തിനെ മൊഹേന വിവഹം ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം