Entertainment

'മുഖ്യമന്ത്രിയുടെ അതേ ഗൗരവം'; 'വണ്‍' സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു

വളരെ ഗൗരവക്കാരനായി ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന 'വണ്‍' സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വളരെ ഗൗരവക്കാരനായി ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. വലിയ സ്വീകാര്യതയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

സന്തോഷ് വിശ്വനാഥാണ് വണ്‍ സിനിമയുടെ സംവിധായകന്‍. ബോബിസഞ്ജയ് ആണ് തിരക്കഥ. മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. തിരുവനന്തപുരത്താണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്.

സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച വേളയില്‍ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്തെ ഓഫീസിലെത്തി കണ്ടിരുന്നു. സൗഹൃദ സന്ദര്‍ശനമെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും പിണറായി പങ്കുവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

രാമനും രാവണനും ബദലായി മെസിയും റൊണാൾഡോയും; ഒറ്റപ്പാലത്തെ പാവക്കൂത്ത് പന്തലിൽ പന്തുരുളുന്നു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

SCROLL FOR NEXT