Entertainment

മുണ്ടു മടക്കിക്കുത്തി ഡാന്‍സ് കളിച്ച് മക്കള്‍ സെല്‍വന്‍; ഇനി എന്നാ പറയാനാ... പൊളിച്ചു; വിഡിയോ

ചിത്രത്തിന്റെ ലൊക്കേഷന്‍ രംഗങ്ങളും ഒന്നര മിനിറ്റുള്ള വിഡിയോയില്‍ കാണിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

യറാം പ്രധാന വേഷത്തില്‍ എത്തിയ മാര്‍ക്കോണി മത്തായിയുടെ പ്രധാന ആകര്‍ഷണം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയായിരുന്നു. തീയെറ്ററിനെ ആവേശം കൊള്ളിച്ച ചിത്രത്തിലെ എന്നാ പറയാനാ എന്ന ഗാനത്തിന്റെ റീമിക്‌സ് വിഡിയോ പുറത്തുവന്നിരിക്കുകയാണ്. വിജയ് സേതുപതിയുടേയും ജയറാമിന്റെയും ഡാന്‍സിനൊപ്പമാണ് പാട്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ രംഗങ്ങളും ഒന്നര മിനിറ്റുള്ള വിഡിയോയില്‍ കാണിക്കുന്നുണ്ട്. 

അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണു സംഗീതം. അജയ് വേണഗോപാല്‍, ഭാനുപ്രകാശ്, സംഗീത സജിത്ത്, നിഖില്‍ രാജ് എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്. ജയറാമിന്റെ വിവാഹ ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം എത്തുന്നത്. മുണ്ടും മടക്കിക്കുത്തിയുള്ള വിജയ് സേതുപതിയുടെ ഡാന്‍സിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മക്കള്‍ സെല്‍വന്റെ ആരാധകരെ ആവേശത്തിലാക്കുന്നതാണ് ഗാനം. 

ജോസഫിലൂടെ ആരാധക ശ്രദ്ധ നേടിയ ആത്മിയയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോയ് മാത്യൂ, നരേന്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ദേവി സജിത്ത് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. സനല്‍ കളത്തിലാണു ചിത്രത്തിന്റെ സംവിധാനം. സാജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രജീഷ് മിഥിലയുടെതാണ്. വിജയ് സേതുപതിയുടെ ആദ്യ മലയാളം ചിത്രമാണ് മാര്‍ക്കോണി മത്തായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം