Entertainment

'മുന്‍ കാമുകന്റെ വിമാനത്തില്‍ പ്രീതി സിന്‍ഡയ്ക്ക് വിലക്ക്'; ആരോപണം നിഷേധിച്ച് ഗോ എയര്‍ 

വൈകി എത്തിയതിനാലാണ് താരത്തിന് യാത്ര ചെയ്യാന്‍ കഴിയാതിരുന്നത് എന്നാണ് സ്ഥാപനം നല്‍കുന്ന വിശദീകരണം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി പ്രീതി സിന്‍ഡയ്ക്ക് മുന്‍ കാമുകന്റെ വിമാനകമ്പനിയില്‍ വിലക്ക്. ഗോ എയര്‍ വിമാനമാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.ഗോ എയറിന്റെ സഹഉടമസ്ഥരില്‍ ഒരാളായ നെസ് വാഡിയയുമായി പ്രണയത്തിലായിരുന്നു പ്രീതി സിന്‍ഡ. എന്നാല്‍ ഈ ബന്ധം ചെന്നവസാനിച്ചത് പൊലീസ് കേസിലാണ്. ഇപ്പോഴും ഇവര്‍ തമ്മിലുള്ള പ്രശ്‌നം അവസാനിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് പ്രീതി സിന്‍ഡയ്ക്ക് ഗോ എയറില്‍ യാത്ര ചെയ്യാന്‍ കഴിയാതിരുന്നത്. എന്നാല്‍ വൈകി എത്തിയതിനാലാണ് താരത്തിന് യാത്ര ചെയ്യാന്‍ കഴിയാതിരുന്നത് എന്നാണ് സ്ഥാപനം നല്‍കുന്ന വിശദീകരണം. സംഭവ ദിവസം രാവിലെ 8:30 ന് മുന്‍പ് ബോര്‍ഡിങ് പാസ് വാങ്ങേണ്ടിയിരുന്ന പ്രീതി വൈകിയാണ് വിമാനത്താവളത്തില്‍ എത്തിയത്. അധികൃതര്‍ ബോര്‍ഡിങ് പാസ് നിഷേധിച്ചപ്പോള്‍ പ്രീതി കാരണം ചോദിച്ചു. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും വാഡിയ ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

മാര്‍ച്ച് 30, എപ്രില്‍ 2 ദിവസങ്ങളില്‍ പ്രീതി ഗോ എയറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് വിമാനകമ്പനി അധികൃതരുടെ വാദം. എന്നാല്‍ സംഭവദിവസം നേരം വൈകിയതുകൊണ്ടാണ് യാത്ര ചെയ്യാന്‍ സാധിക്കാതിരുന്നത്. 

പ്രീതി സിന്‍ഡ, നെസ് വാഡിയ പ്രണയം ബോളിവുഡില്‍ ശക്തമായിരുന്നു. ഇരുവരും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹഉടമകളും ആയിരുന്നു. എന്നാല്‍ 2014 ല്‍ തന്നെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പ്രീതി സിന്‍ഡ വാഡിയയ്‌ക്കെതിരേരംഗത്തെത്തി. പിന്നീട് ഈ പരാതി പ്രീതി പിന്‍വലിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ