Entertainment

'മുന്‍ ഭര്‍ത്താവിനെ കാണുന്നത് സഹോദരനെപ്പോലെ'; ഹോളിവുഡ് സ്റ്റാറിന്റെ പ്രസ്താവനയെ ട്രോളി ആരാധകര്‍

വിവാഹമോചനം നേടിയാലും മുന്‍ ഭര്‍ത്താവിനെ ആരെങ്കിലും സഹോദരന്‍ എന്നു വിളിക്കുമോയെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ ഭര്‍ത്താവിനെ സഹോദരന്‍ എന്നു വിളിച്ചതിന് പരിഹാസം ഏറ്റുവാങ്ങി ഹോളിവുഡ് നടി ഗ്വാനേക് പാല്‍ട്രോ. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് മുന്‍ ഭര്‍ത്താവും നടനുമായ ക്രിസ് മാര്‍ട്ടിനെ താരം സഹോദരന്‍ എന്ന് വിളിച്ചത്. ഇതോടെ താരത്തെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. 

ദ ലേറ്റ് ഷോ വിത്ത് സ്റ്റീഫന്‍ കോബേര്‍ട്ട് എന്ന് പരിപാടിക്കിടെ വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിവാദ പരാമര്‍ശം. വിവാഹ മോചനം വളരെ ദുഃഖം നിറഞ്ഞതാണെന്നും തന്നെ സംബന്ധിച്ച് ഇത് അത്ര എളുപ്പമല്ലായിരുന്നെന്നും പാല്‍ട്രോ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ക്രിസ് തനിക്ക് സഹോദരനെപ്പോലെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കുട്ടികളുടെ സന്തോഷത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാലാണ് വിവാഹ മോചനത്തിന് ശേഷവും ഒരു കുടുംബം പോലെ കഴിഞ്ഞതെന്നും പാല്‍ട്രോ പറഞ്ഞു. 

എന്നാല്‍ വിവാഹമോചനം നേടിയാലും മുന്‍ ഭര്‍ത്താവിനെ ആരെങ്കിലും സഹോദരന്‍ എന്നു വിളിക്കുമോയെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ചോദ്യം. പത്ത് വര്‍ഷത്തോളം ഒരു മിച്ച് കഴിഞ്ഞതിന് ശേഷമാണ് 2016 ല്‍ ഇരുവരും വേര്‍ പിരിഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !